Quantcast

അൽ അൻസാരി എക്സേഞ്ചിന്റെ പുതിയ ബ്രാൻഡ്​ അംബാസഡറായി പ്രമുഖ നടൻ ആർ. മാധവൻ

അൽ അൻസാരി എക്​സ്​ചേഞ്ച്​ ബ്രാൻഡ്​ അംബാസഡർ പദവി ലഭിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന്​ ആർ മാധവൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-12-06 20:17:24.0

Published:

6 Dec 2022 8:14 PM GMT

അൽ അൻസാരി എക്സേഞ്ചിന്റെ പുതിയ ബ്രാൻഡ്​ അംബാസഡറായി പ്രമുഖ നടൻ ആർ. മാധവൻ
X

ദുബൈ: പ്രമുഖ പണമിടപാട്​ സ്ഥാപനമായ അൽ അൻസാരി എക്സേഞ്ചിന്റെ പുതിയ ബ്രാൻഡ്​ അംബാസഡറായി പ്രമുഖ നടൻ ആർ. മാധവനെ നിയോഗിച്ചു. പുതിയ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുമെന്ന്​ മാധവൻ ദുബൈയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സ്ഥാപനത്തിന്‍റെ മുന്നോട്ടുള്ള യാത്രയിൽ ആർ. മാധവ​ന്‍റെ സാന്നിധ്യം ഏറെ പ്രയോജനപ്പെടുമെന്ന്​ അൽ അൻസാരി എക്​സ്​ചേഞ്ച്​ ഡപ്യൂട്ടി സി.ഇ.ഒ മുഹമ്മദ്​ ബിതാർ പറഞ്ഞു. ലോകമെമ്പാടും അറിയപ്പെടുന്ന നടനും കലാപ്രവർത്തകനുമായ മാധവ​​ൻ സ്​ഥാപനത്തി​ന്‍റെ പ്രമോഷൻ പദ്ധതികൾക്കും മുന്നിലുണ്ടാകുമെന്നും അൽ അൻസാരി എക്​സ്​ചേഞ്ച്​ സാരഥികൾ വ്യക്​തമാക്കി.

അൽ അൻസാരി എക്​സ്​ചേഞ്ച്​ ബ്രാൻഡ്​ അംബാസഡർ പദവി ലഭിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന്​ ആർ മാധവൻ പറഞ്ഞു. ആയിരക്കണക്കിന്​ ഉപയോക്​താക്കൾക്ക്​ ഏറ്റവും മികച്ച സേവനം ഉറപ്പാക്കുമെന്ന്​ അൽ അൻസാരി എക്​സ്​ചേഞ്ച്​ സാരഥികൾ കൂട്ടിച്ചേർത്തു.

TAGS :

Next Story