Quantcast

മലപ്പുറം സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

MediaOne Logo

Web Desk

  • Published:

    12 April 2024 9:47 PM IST

kabeer qatar death
X

കബീർ

ദോഹ: മലപ്പുറം മോങ്ങം സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. പരേതനായ കിണറ്റിങ്ങൽ അവറാൻ കുട്ടിയുടെ മകൻ കിണറ്റിങ്ങൽ കബീറാണ് (46) മരിച്ചത്.

ഇന്നലെ രാത്രിയാണ് കബീര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. ഒമ്പത് വർഷത്തോളമായി ഖത്തറിൽ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു.

മൃതദേഹം ഇന്‍ഡസ്ട്രിയല്‍ ഏരിയ അഹ്സന്‍ മുബൈരിക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: പാത്തുമ്മക്കുട്ടി. ഭാര്യ: ഫർഹാന . മക്കൾ: നിദ ഫാത്തിമ, നഹ്‌യാൻ അഹമ്മദ്, നഫ്‌സാൻ. സഹോദരങ്ങൾ: അബ്ദുൽ മുനീർ, ശിഹാബുദ്ദീൻ, മറിയുമ്മ, സുലൈഖ, സുബൈദ, റസിയ, ആയിഷ.

മൃതദേഹം നടപടിക്രമങ്ങൾ പൂത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

TAGS :

Next Story