Quantcast

മലപ്പുറം തിരുനാവായ സ്വദേശി ഖത്തറിൽ നിര്യാതനായി

രാങ്ങാട്ടൂർ പള്ളിപ്പടി ചങ്ങമ്പള്ളി കിഴക്കുമ്പാട്ട് മുഹമ്മദ് ഷാഫി ആണ് ദോഹയിൽ മരിച്ചത്

MediaOne Logo

Web Desk

  • Published:

    20 Jan 2025 2:10 PM IST

A native of Malappuram Tirunavaya passed away in Qatar
X

ദോഹ: മലപ്പുറം തിരുനാവായ സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. രാങ്ങാട്ടൂർ പള്ളിപ്പടി ചങ്ങമ്പള്ളി കിഴക്കുമ്പാട്ട് മുഹമ്മദ് ഷാഫി (48) ആണ് ദോഹയിൽ മരിച്ചത്. ശനിയാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.

പരേതനായ മമ്മുക്കുട്ടി ഗുരുക്കളാണ് പിതാവ്. മാതാവ് പാത്തുട്ടി. ഭാര്യ: റാഹില. മകൻ അസിം ഇസ്മായിൽ. സഹോദരങ്ങൾ: ഖദീജ, സഫിയ, നഫീസ, സാബിറ, ഫൗസിയ. നടപടികൾ പൂർത്തിയാക്കിയ ശേഷം ഞായറാഴ്ച രാത്രിയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

TAGS :

Next Story