Quantcast

കോഴിക്കോട്​ സ്വദേശിയായ ഏഴു വയസ്സുകാരി ഖത്തറിൽ മരിച്ചു

വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    6 March 2024 12:00 PM GMT

qatar death
X

ജന്നാ ജമീല

ദോഹ: കോഴിക്കോട്​ അരീക്കാട് വലിയപറമ്പിൽ മുഹമ്മദ്​ സിറാജ്​​-ഷബ്​നാസ് (ജിജു)​ ദമ്പതികളുടെ മകള്‍ ജന്നാ ജമീല (7) ഖത്തറില്‍ മരിച്ചു. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പൊഡാർ പേൾ സ്​കൂൾ രണ്ടാം ക്ലാസ്​ വിദ്യാർഥിനിയാണ്. ഇതേ സ്കൂളിലെ വിദ്യാര്‍ഥിയായ മുഹമ്മദ് സഹോദരനാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മയ്യിത്ത് അബു ഹമൂർ ഖബർസ്ഥാനിൽ മറവുചെയ്യുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

TAGS :

Next Story