Quantcast

അമീര്‍ കപ്പ് കിരീടം അല്‍ദുഹൈലിന്

MediaOne Logo
അമീര്‍ കപ്പ് കിരീടം അല്‍ദുഹൈലിന്
X

ദോഹ.50ാമത് അമീര്‍കപ്പ് കിരീടം അല്‍ ദുഹൈല്‍ സ്വന്തമാക്കി. അല്‍ഗരാഫയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. ഖലീഫ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ എഡ്മില്‍സണ്‍ ജൂനിയര്‍, മിഖായേല്‍ ഒലൂങ്ക, അല്‍മോയിസ് അലി, ഫെര്‍ജാനി സാസി, അബ്ദുറഹ്മാന്‍ മുസ്തഫ എന്നിവര്‍ ദുഹൈലിനായി ലക്ഷ്യം കണ്ടു. അഹമ്മദ് അലായില്‍ദിനാണ് ഗരാഫയുടെ ആശ്വാസ ഗോള്‍ നേടിയത്.

അല്‍ദുഹൈലിന്റെ നാലാം അമീര്‍ കപ്പ് കിരീടമാണിത്. 2016, 2018,2019 വര്‍ഷങ്ങളില്‍ ദുഹൈല്‍ അമീര്‍കപ്പ് സ്വന്തമാക്കിയിരുന്നു.അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചത്.ഫിഫ പ്രസിഡന്റ് ജിയോനി ഇന്‍ഫാന്റിനോ അടക്കമുള്ള പ്രമുഖര്‍ മത്സരം കാണാന്‍ എത്തിയിരുന്നു

TAGS :

Next Story