Quantcast

സി.ഐ.സി പെരുന്നാൾ സംഗമങ്ങൾ

കലാമത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വളണ്ടിയർ സേവനം അനുഷ്ഠിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു

MediaOne Logo

Web Desk

  • Published:

    9 Jun 2025 7:29 PM IST

CIC Eid gatherings
X

ദോഹ: സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും മാനവികതയുടെയും ത്യാഗസമർപ്പണത്തിന്റെയും സന്ദേശങ്ങൾ പങ്കുവെച്ച് തനിമ, തുമാമ സോൺ 'ഈദിമം' എന്ന തലക്കെട്ടിൽ ബലിപെരുന്നാൾ സംഗമം സംഘടിപ്പിച്ചു. ഇസ്രായേൽ അതിക്രമങ്ങൾക്ക് ഗസ്സാ നിവാസികളെ സംഗമം അനുസ്മരിച്ചു. തുമാമ ഓഫീസിൽ ഒരുക്കിയ സംഗമത്തിൽ സി.ഐ.സി തുമാമ സോൺ പ്രസിഡന്റ് മുഷ്താഖ് ഹുസ്സൈൻ ബലിപെരുന്നാൾ സന്ദേശം കൈമാറി.

കലാമത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വളണ്ടിയർ സേവനം അനുഷ്ഠിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വ്യത്യസ്ത കലാപരിപാടികൾ അരങ്ങേറി. അസ്ലം സ്വാഗത ഭാഷണവും നബീൽ പുത്തൂർ സമാപന ഭാഷണവും നിർവഹിച്ചു. അൻവർ ഷമീം, ലുഖ്മാൻ, അബ്ദുൽ ഗഫൂർ, ഷിയാസ്, ശുക്കൂർ, ഹാഷിം, സലീം, ആദിൽ, സഹ്‌ല, ജസീന തുടങ്ങിയവർ നേതൃത്വം നൽകി.

സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ ബലി പെരുന്നാളിനോടനുബന്ധിച്ച് റയ്യാനീദ് എന്ന തലക്കെട്ടിൽ പെരുന്നാൾ നമസ്‌കാരത്തിന് ശേഷം ഈദ് സ്‌നേഹ സംഗമം സംഘടിപ്പിച്ചു. നൂറ് കണക്കിന് പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ മലർവാടി കുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരവും സി.ഐ.സി അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. സോണൽ വൈസ് പ്രസിഡന്റ് സുഹൈൽ ശാന്തപൂരം ഈദ് സന്ദേശം കൈമാറി. സെക്രട്ടറി അബ്ദുൽ ജലീൽ എം .എം സ്വാഗതം പറഞ്ഞു.

TAGS :

Next Story