Quantcast

ലോകകപ്പ് സമയത്ത് ഖത്തറിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ഹയ്യാ കാർഡുമായി ഒരാൾക്ക് ഖത്തറിൽ വരാൻ യാത്രയ്ക്ക് 48 മണിക്കൂറിന് ഇടയിലുള്ള കോവിഡ് പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലമോ, 24 മണിക്കൂറിന് ഇടയിലുള്ള ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ഫലമോ കാണിക്കണം.

MediaOne Logo

Web Desk

  • Published:

    29 Sep 2022 3:49 PM GMT

ലോകകപ്പ് സമയത്ത് ഖത്തറിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
X

ദോഹ: ലോകകപ്പ് സമയത്ത് ഖത്തറിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. ആറ് വയസിന് മുകളിലുള്ളവരാണ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. ആഗസ്റ്റ് 31ന് പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കിയ യാത്രാ നയം തന്നെയായിരിക്കും ലോകകപ്പ് കാലത്തും സ്വീകരിക്കുക എന്ന സൂചനയാണ് അധികൃതർ നൽകുന്നത്. ഇതനുസരിച്ച്

ഹയ്യാ കാർഡുമായി ഒരാൾക്ക് ഖത്തറിൽ വരാൻ യാത്രയ്ക്ക് 48 മണിക്കൂറിന് ഇടയിലുള്ള കോവിഡ് പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലമോ, 24 മണിക്കൂറിന് ഇടയിലുള്ള ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ഫലമോ കാണിക്കണം. ഈ റിസൾട്ട് വിമാനത്താവളത്തിലെ കൗണ്ടറിലാണ് കാണിക്കേണ്ടത്. ആറു വയസിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് പരിശോധനാ ഫലം വേണ്ടതില്ല, അതുപോലെ ഖത്തറിലേക്ക് വരുന്നവർക്ക് ഇവിടെ ക്വാറന്റൈൻ ഉണ്ടായിരിക്കില്ല. ഇക്കാര്യത്തിൽ വാക്‌സിൻ ഒരു മാനദണ്ഡമല്ല.

വാക്‌സിൻ നിർബന്ധമല്ലെങ്കിലും എല്ലാവരും വാക്‌സിൻ എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ഖത്തറിലെത്തിയ ശേഷം കോവിഡ് പരിശോധനയില്ല, എന്നാൽ ലക്ഷണങ്ങൾ കാണിക്കുന്ന ഒരാൾക്ക് പരിശോധന നടത്തി കോവിഡ് പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞാൽ ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ പ്രകാരം ഐസൊലേഷനിൽ പോകണം. അതുപോലെ ഖത്തറിൽ നിന്നും തിരിച്ചുപോകാനും കോവിഡ് പരിശോധന വേണ്ടതില്ല. രാജ്യത്ത് എത്തുന്ന 18 വയസ് പൂർത്തിയായ എല്ലാവരും ഇഹ്തിറാസ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണമെന്നും യാത്രാ നയം നിർദേശിക്കുന്നു.

TAGS :

Next Story