Quantcast

കോവിഡ്; പിഎസ്ജിയുടെ ഖത്തർ പര്യടനം മാറ്റിവെച്ചു

അടുത്തായാഴ്ചയാണ് മെസിയുടെയും നെയ്മറിന്റെയും നേതൃത്വത്തിലുള്ള ടീം ഖത്തറിൽ എത്തേണ്ടിയിരുന്നത്

MediaOne Logo

Web Desk

  • Updated:

    2022-01-13 18:29:56.0

Published:

13 Jan 2022 6:28 PM GMT

കോവിഡ്; പിഎസ്ജിയുടെ ഖത്തർ പര്യടനം മാറ്റിവെച്ചു
X

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ ഖത്തർ പര്യടനം മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ക്ലബ് അധികൃതർ വാർത്താ കുറിപ്പിൽ വ്യക്തമാക്കി. അടുത്തായാഴ്ചയാണ് മെസിയുടെയും നെയ്മറിന്റെയും നേതൃത്വത്തിലുള്ള ടീം ഖത്തറിൽ എത്തേണ്ടിയിരുന്നത്,

ലോകകപ്പിനെ വരവേൽക്കാനായി ഖത്തർ ഒരുങ്ങുന്ന പുതുവർഷത്തിൽ ആരാധകർ ഏറെ ആവേശത്തോടെയാണ് മെസ്സിയുടെയും സംഘത്തിൻറെയും വരവിനായി കാത്തിരുന്നത്. ജനുവരി 16 ഞായറാഴ്ച ഖത്തറിൽ എത്തിയ ശേഷം മൂന്നു ദിവസം പരിശീലന ക്യാമ്പ് കഴിഞ്ഞ് സൗദി വഴി പാരിസിലേക്ക് മടങ്ങനായിരുന്നു പദ്ധതി. സൗദിയിൽ 19ന് റിയാദ് കപ്പ് സൗഹൃദ മത്സരത്തിൽ കളിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിനിടെയാണ് കോവിഡ് മൂന്നാം തരംഗം വീണ്ടും ലോകത്തെ പിടിച്ചുലച്ചത്. ഇതോടെ കളിക്കാരുടെയും ടീം സ്റ്റാഫിൻറെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഖത്തർ ടൂർ മാറ്റിവെക്കുകയാണെന്ന് ക്ലബ് അധികൃതർ അറിയിച്ചു.

ജനുവരി ആദ്യത്തിൽ പി.എസ്.ജി ടീം അംഗങ്ങൾക്കും കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നു. എയ്ഞ്ചൽ ഡി മരിയ, യൂലിയൻ ഡ്രാക്സ്ലർ എന്നിവർ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് കഴിഞ്ഞയാഴ്ചയിലെ മത്സരങ്ങൾ നഷ്ടമായി. സൂപ്പർ താരം ലയണൽ മെസ്സിക്കും രണ്ടാഴ്ച മുമ്പ് കോവിഡ് പോസിറ്റിവായി. ഏതാനും ദിവസം മുമ്പാണ് താരം നെഗറ്റീവായത്.

TAGS :

Next Story