കള്‍ച്ചറല്‍ ഫിയസ്റ്റ 'മിലെ സുര്‍ മേരാ തുമാരാ' ജൂണ്‍ പന്ത്രണ്ടിന്

ഖത്തറില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന കള്‍ച്ചറല്‍ ഫിയസ്റ്റ 'മിലെ സുര്‍ മേരാ തുമാരാ' ജൂണ്‍ പന്ത്രണ്ടിന് നടക്കും. ഐ.സി.സി അശോക ഹാളിലാണ് പരിപാടി. ഇന്ത്യന്‍ അംബാസഡര്‍ ഡോക്ടര്‍ ദീപക് മിത്തല്‍ ഉദ്ഘാടനം ചെയ്യും.
വിവിധ എംബസി അപെക്‌സ് ബോഡി നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും. നൂറിലധികം കലാകാരന്മാരുടെ കലാപരിപാടികള്‍ പരിപാടിയില്‍ അരങ്ങേറും. ചന്ദ്രമോഹന്‍, അനീസ് റഹ്മാന്‍, താസീന്‍ അമീന്‍, നിത്യ സുഭീഷ് എന്നിവര്‍ക്കാണ് ഓര്‍ഗനൈസിങ് ചുമതല.
Next Story
Adjust Story Font
16

