Quantcast

സിവി ശ്രീരാമൻ ചെറുകഥാ സാഹിത്യ പുരസ്കാരം 28ന് ദോഹയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും

MediaOne Logo

Web Desk

  • Published:

    14 Dec 2023 3:03 AM GMT

സിവി ശ്രീരാമൻ ചെറുകഥാ സാഹിത്യ പുരസ്കാരം   28ന് ദോഹയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും
X

പത്താമത് സംസ്‌കൃതി ഖത്തർ സി.വി ശ്രീരാമൻ ചെറുകഥാ സാഹിത്യ പുരസ്കാരം ഈ മാസം 28ന് ദോഹയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. ഇംഗ്ലണ്ടിൽ നിന്നുള്ള മലയാളി എഴുത്തുകാരി ലിൻസി വർക്കിയാണ് ഈ വർഷത്തെ പുരസ്‌കാരജേതാവ് .

"പാദാന്‍ ആരാമിലെ പ്രണയികള്‍" എന്ന ലിൻസിയുടെ ചെറുകഥയ്ക്കാണ് പുരസ്കാരം ലഭിച്ചത്. 50,000 ഇന്ത്യൻ രൂപയും പ്രശസ്തിഫലകവും ഐസിസി അശോക ഹാളിൽ നടക്കുന്ന സാംസ്കാരിക ചടങ്ങിൽ പുരസ്കാര ജേത്രിക്ക് കൈമാറുമെന്ന് സംസ്കൃതി ഖത്തര്‍ ഭാരവാഹികള്‍ അറിയിച്ചു

TAGS :

Next Story