Quantcast

ദോഹ ജ്വല്ലറി ആന്റ് വാച്ചസ് പ്രദർശനത്തിന് കൊടിയിറങ്ങി; സന്ദർശകരായി 34000ത്തിലേറെ പേർ

പ്രദർശനത്തിന്റെ അടുത്ത പതിപ്പ് 2027 ഏപ്രിൽ 26 മുതൽ മെയ് 1 വരെ നടക്കും

MediaOne Logo

Gulf Desk

  • Published:

    4 Oct 2026 10:05 PM IST

Doha Jewellery and Watches Exhibition concludes; over 34,000 visitors.
X

ദോഹ: ജിസിസിയിലെ ആഡംബര പ്രദർശനങ്ങളിലൊന്നായ ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്സിബിഷന് സമാപനം. ദോഹ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ ആറു ദിവസം നീണ്ട പ്രദർശനം കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 34000ത്തിലേറെ സന്ദർശകരെത്തി. മേളയുടെ ഇരുപത്തി രണ്ടാം പതിപ്പിനാണ് തിരശ്ശീല വീണത്. പ്രദർശനത്തിന്റെ അടുത്ത പതിപ്പ് 2027 ഏപ്രിൽ 26 മുതൽ മെയ് ഒന്നു വരെ നടക്കും. മുപ്പത് രാജ്യങ്ങളിൽ നിന്നുള്ള അമ്പതിലധികം പ്രദർശകരാണ് ഇത്തവണത്തെ മേളയ്ക്കെത്തിയിരുന്നത്.

ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി ഉദ്ഘാടനം ചെയ്ത മേള, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സെലിബ്രിറ്റികളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. പ്രദർശനത്തിന്റെ അവസാന ദിനം ഖത്തർ അമീറിന്റെ പത്നി ശൈഖ ജവാഹർ വിവിധ പവലിയനുകൾ സന്ദർശിച്ചു. വജ്രങ്ങൾ, അമൂല്യ രത്നങ്ങൾ, ആഡംബര ആഭരണങ്ങൾ, പ്രീമിയം വാച്ചുകൾ എന്നിവയ്ക്കൊപ്പം പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ പുതിയ ശേഖരങ്ങളും പ്രദർശനത്തിലെ പ്രധാന ആകർഷണമായി.

TAGS :

Next Story