Quantcast

പെരുന്നാളിനോടനുബന്ധിച്ച് ദോഹ മെട്രോ കൂടുതല്‍ സമയം സര്‍വിസ് നടത്തും

MediaOne Logo

Web Desk

  • Published:

    17 April 2022 8:42 AM GMT

പെരുന്നാളിനോടനുബന്ധിച്ച് ദോഹ മെട്രോ   കൂടുതല്‍ സമയം സര്‍വിസ് നടത്തും
X

പെരുന്നാള്‍ പ്രമാണിച്ച് ദോഹ മെട്രോ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ സമയം സര്‍വിസ് നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇന്നു മുതല്‍ രാവിലെ 6 മുതല്‍ രാത്രി ഒരുമണി വരെയാണ് മെട്രോ സര്‍വീസുകള്‍ ഉണ്ടാകുക. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി ഒരുമണിവരെയാണ് സര്‍വീസുകള്‍. പെരുന്നാളും കഴിഞ്ഞ്, മെയ് 5 വരെയാണ് ഈ പുതിയ സമയ ക്രമീകരണം നടക്കുക.

അതേ സമയം, മറ്റൊരു പൊതുഗതാഗത സംവിധാനമായ ലുസൈല്‍ ട്രാമിന്റെ പ്രവര്‍ത്തനവും ഈ രീതിയില്‍ തന്നെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. പെരുന്നാളിനോടനുബന്ധിച്ച് മെട്രോ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതാണ് പുതിയ മാറ്റത്തിന് കാരണം.

TAGS :

Next Story