ഖത്തറില്‍ പെരുന്നാള്‍ നമസ്കാരത്തിന് 710 കേന്ദ്രങ്ങളില്‍ സൗകര്യം
വെള്ളിയാഴ്ചയാണ് ഖത്തര്‍ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളില്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്

ദോഹ: ഖത്തറില്‍ പെരുന്നാള്‍ നമസ്കാരത്തിന് 710 കേന്ദ്രങ്ങളില്‍ സൗകര്യം. പുലര്‍ച്ചെ 4.58നാണ് നമസ്കാരം. വെള്ളിയാഴ്ചയാണ് ഖത്തര്‍ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളില്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. ഈദ് ഗാഹുകളും പള്ളികളുമായി 710 ഇടങ്ങളില്‍ ഖത്തറില്‍ പെരുന്നാള്‍ നമസ്കാരത്തിന് സൗകര്യമൊരുക്കിയതായി മതകാര്യ മന്ത്രാലയം അറിയിച്ചു. അല്‍ അറബി സ്റ്റേഡിയം, അല്‍ സദ്ദ് സ്റ്റേഡിയം തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ പെരുന്നാള്‍ ഖുതുബയുടെ മലയാള പരിഭാഷയുണ്ടാകും. അതേസമയം രാജ്യത്ത് സ്വകാര്യമേഖലയ്ക്ക് മൂന്ന് ദിവസം പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴില്‍ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. പെരുന്നാള്‍ ദിവസവും ജോലി ചെയ്യേണ്ട മേഖലകളില്‍ തൊഴില്‍ നിയമം അനുശാസിക്കുന്ന ഓവര്‍ടൈം, മറ്റു അലവന്‍സുകള്‍ എന്നിവ ഉറപ്പാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും അവധികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു, അഞ്ച് ദിവസമാണ് പൊതുമേഖലക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധി.
Adjust Story Font
16

