Quantcast

എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ് ഫാന്‍സ് സെവന്‍സ് ഫുട്‌ബോള്‍; ബ്രസീല്‍ ജേതാക്കള്‍

MediaOne Logo

Web Desk

  • Published:

    28 March 2022 8:42 AM GMT

എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ് ഫാന്‍സ് സെവന്‍സ് ഫുട്‌ബോള്‍; ബ്രസീല്‍ ജേതാക്കള്‍
X

ലോകകപ്പ് ഫുട്‌ബോളിന്റെ ആരവവുമായി 'ഇന്ത്യന്‍ മെസിമാരും നെയ്മര്‍മാരും' കളത്തില്‍ കൊമ്പു കോര്‍ത്തപ്പോള്‍ ജയം ബ്രസീലിനൊപ്പം. ലോകകപ്പിന് യോഗ്യത നേടിയ ടീമുകളുടെ ജേഴ്‌സിയില്‍ ഖത്തറിലെ പ്രമുഖ പ്രവാസി ടീമുകള്‍ ഏറ്റുമുട്ടിയ എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ് ഫാന്‍സ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലാണ് ബ്രസീല്‍ ജേതാക്കളായത്.

ഫൈനലില്‍ ഡെന്മാര്‍ക്കിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീല്‍ തോല്‍പ്പിച്ചത്. സെമിയില്‍ ഖത്തറിനെ തോല്‍പ്പിച്ചായിരുന്നു ബ്രസീലിന്റെ മുന്നേറ്റം. ജര്‍മന്‍ ഫാന്‍സ് ടീമിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ഡെന്മാര്‍ക്ക് ഫൈനലിലെത്തിയത്. ഫാന്‍സ് ഫിയസ്റ്റ ചെയര്‍മാന്‍ സുഹൈല്‍ ശാന്തപുരം ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫിയും നടുമുറ്റം പ്രസിഡണ്ട് സജ്‌ന സാക്കി പ്രൈസ് മണിയും സമ്മാനിച്ചു.

ഫാന്‍സ് ഫിയസ്റ്റ ജനറല്‍ കണ്‍വീനര്‍ താസീന്‍ അമീന്‍, ഓര്‍ഗ്ഗനൈസിങ് കമ്മറ്റിയംഗങ്ങളായ ഷാനവാസ് ഖാലിദ്, മുഹമ്മദ് കുഞ്ഞി, ഷറഫു വടക്കാങ്ങര, മുഹമ്മദ് റാഫി, സാദിഖ് ചെന്നാടന്‍, സിദ്ദീഖ് വേങ്ങര, രാധാകൃഷ്ണന്‍, റഷീദ് കൊല്ലം, അഹമ്മദ് ഷാഫി, ഷരീഫ് ചിറക്കല്‍, അനസ് ജമാല്‍ തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫിയസ്റ്റ ഉദ്ഘാടനത്തോടനുബന്ധിച്ച് കാണികള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.

TAGS :

Next Story