ദോഹ അൽ മദ്റസ അൽ ഇസ്ലാമിയയിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
26 വിദ്യാർഥികൾ ബിരുദം ഏറ്റുവാങ്ങി

ദോഹ: അൽ മദ്റസ അൽ ഇസ്ലാമിയ ദോഹയിൽനിന്ന് പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. കഴിഞ്ഞ അധ്യയന വർഷം പത്താം ക്ലാസ് പരീക്ഷ എഴുതിയ 26 വിദ്യാർഥികൾ പരിപാടിയിൽ ബിരുദം ഏറ്റുവാങ്ങി.
ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം സ്‌പെഷ്യൽ എജുക്കേഷൻ സീനിയർ കൺസൾട്ടൻറ് ഡോ. മുന അൽ കുവാരി പരിപാടി ഉദ്ഘാടനം ചെയ്തു. ഭൗതിക വിദ്യാഭ്യാസത്തിന്റെ തിരക്കുകൾക്കിടയിലും നീണ്ട പത്തുവർഷത്തെ മദ്രസാ പഠനം പൂർത്തീകരിക്കുന്നത് പ്രശംസനാർഹമാണെന്ന് ഡോ. മുന അൽ കുവാരി പറഞ്ഞു. മദ്രസാ ജീവിതം പകർന്നുനൽകിയ ധാർമിക മൂല്യങ്ങൾ ജീവിതത്തിൽ ഏറെ വിലപ്പെട്ടതാണെന്നും അത് ജീവിതത്തിലുടനീളം വെളിച്ചമേകട്ടെയെന്നും അവർ വിദ്യാർഥികളെ ഓർമ്മിപ്പിച്ചു.
പ്രിൻസിപ്പൽ അധ്യക്ഷത വഹിച്ചു. സി.ഐ.സി വൈസ് പ്രസിഡൻറ് ഇ. അർഷദ്, വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ മുഈനുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു. ആദ്യ മൂന്ന് റാങ്കുകൾ കരസ്ഥമാക്കിയ റബീഅ അബ്ദുൽ ഖാദർ (ഫസ്റ്റ് റാങ്ക്), ലൈബ മുസ്ലിഹുദ്ദീൻ (ഫസ്റ്റ് റാങ്ക്), ഫാത്വിമ അനുദ് മുഹമ്മദ് (സെക്കന്റ് റാങ്ക്), റിസ്വാന നസ്‌റിൻ (തേഡ് റാങ്ക്) എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. വിദ്യാർഥികളെ പ്രതിനിധീകരിച്ച് മൈസ നാസിറുദ്ദീൻ സംസാരിച്ചു.
കേരള മദ്രസ എജുക്കേഷൻ ബോർഡ് കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി നടത്തിയ ഹിക്മ ടാലന്റ് സെർച്ച് പരീക്ഷയിൽ ടോപ്പേഴ്‌സ് ലിസ്റ്റിൽ ഇടംപിടിച്ചവരെയും ചടങ്ങിൽ അനുമോദിച്ചു. ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കിയ മുഹമ്മദ് അസീം റിദ്വാൻ, ആസിയ അൽ ഹസനി, അസ്സ മർയം ഹസറുദ്ദീൻ, മുഹമ്മദ് റമദാൻ എന്നിവർക്ക് അവാർഡുകൾ വിതരണം ചെയ്തു.
അദീബ് റഹ്‌മാൻ ഖാസിം 'ഖുർആനിൽ നിന്ന് ' അവതരിപ്പിച്ചു. ഡോ. മുഹമ്മദ് സബാഹ്, പി. ജമാൽ, സി.കെ. അബ്ദുൽ കരീം, പി. മുഹമ്മദലി ശാന്തപുരം, അസ്ലം ഈരാറ്റുപേട്ട, ശറഫുദ്ദീൻ വടക്കാങ്ങര, റാഫി പെരുമ്പടപ്പ് എന്നിവർ നേതൃത്വം നൽകി.
Adjust Story Font
16

