Quantcast

ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഖത്തറില്‍ നൂറുകണക്കിന് പേര്‍ ഒത്തുചേര്‍ന്നു

MediaOne Logo

Web Desk

  • Published:

    21 Oct 2023 10:07 AM IST

ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി   ഖത്തറില്‍ നൂറുകണക്കിന് പേര്‍ ഒത്തുചേര്‍ന്നു
X

ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഖത്തറില്‍ നൂറുകണക്കിന് പേര്‍ ഒത്തുചേര്‍ന്നു. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് ശേഷം ദോഹയിലെ ഇമാം അബ്ദുൽ വാഹാബ് പള്ളിക്ക് സമീപമാണ് ഐക്യദാര്‍ഢ്യ സംഗമം നടന്നത്.

പൊള്ളുന്ന ചൂട് വകവയ്ക്കാതെ അധിനിവേശത്തോടുള്ള പ്രതിഷേധവും ഗസ്സയില്‍ പിട‌ിഞ്ഞു വീഴുന്ന കുഞ്ഞുങ്ങളോടുള്ള ഐക്യദാര്‍ഢ്യവും അവര്‍ പ്രകടപ്പിച്ചു, രക്തം നല്‍കിയും ജീവന്‍ നല്‍കിയും അഖ്സയെ സംരക്ഷിക്കുമെന്ന മുദ്രാവാക്യവുമായി ഫലസ്തീന് പിന്തുണയര്‍പ്പിച്ചു.

കൂറ്റൻ ഫലസ്തീൻ പതാകകളും വെള്ളയും കറുപ്പും നിറങ്ങളിലെ ഫലസ്തീൻ ഖഫിയ്യകളുമായി സ്ത്രീകളും ചെറുപ്പക്കാരും മുതിർന്നവരും കുട്ടികളുമെല്ലാം സംഗമത്തിനെത്തി. അറബ് രാജ്യങ്ങളുടെ പതാകകള്‍ ചേര്‍ത്തുപിടിച്ച് ഗസ്സ ഒറ്റക്കല്ലെന്ന് അവര്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ഖത്തറിലെ വിവിധ അറബ് രാജ്യക്കാരായ പ്രവാസികൾക്കൊപ്പം മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരും, ബംഗ്ലാദേശികളുമെല്ലാം ഫലസ്തീന് പിന്തുണയർപ്പിച്ചു.

TAGS :

Next Story