Quantcast

ലുസൈല്‍ സൂപ്പര്‍ കപ്പ്; അല്‍ ഹിലാല്‍ ചാമ്പ്യന്മാര്‍

77000 കാണികളാണ് മത്സരം കാണാനെത്തിയത്

MediaOne Logo

Web Desk

  • Published:

    10 Sept 2022 9:32 PM IST

ലുസൈല്‍ സൂപ്പര്‍ കപ്പ്; അല്‍ ഹിലാല്‍ ചാമ്പ്യന്മാര്‍
X

ഖത്തറില്‍ ലോകകപ്പ് ഫുട്ബോളിന്‍റെ വിളംബരമായി ലുസൈല്‍ സൂപ്പര്‍ കപ്പ് പോരാട്ടം. വാശിയേറിയ മത്സരത്തില്‍ ഈജിപ്തില്‍ നിന്നുള്ള സൗദി അല്‍ സമാലെക്കിനെ തോല്‍പ്പിച്ച് ക്ലബ് അല്‍ ഹിലാല്‍ ചാമ്പ്യന്മാരായി. ലുസൈല്‍ സ്റ്റേഡിയത്തിന്‍റെ ഉദ്ഘാട മത്സരം കൂടിയായിരുന്നു ഇത്.

ലോകകപ്പ് ഫുട്ബോളിന്‍റെ കലാശപ്പോരിന് വേദിയാകുന്ന ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്ത് ഓരോ ഗോളടിച്ച് ഇരു ടീമുകളും സമനില പാലിച്ചു. എന്നാല്‍ ഷൂട്ടൌട്ടില്‍ ഈജിപ്തുകാര്‍ക്ക് പിഴച്ചു. ലുസൈല്‍ സൂപ്പര്‍ കപ്പ് അല്‍ഹിലാലിന്.

77000 കാണികളാണ് മത്സരം കാണാനെത്തിയത്. മത്സരത്തിന് മുമ്പ് ഈജിപ്ഷ്യന്‍ ഗായകന്‍ അംറ് ദിയാബിന്‍റെ സംഗീത വിരുന്ന് ആരാധകര്‍ക്ക് ഇരട്ടി മധുരമായി. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഫുട്ബോള്‍ സ്റ്റേഡിയമായ ലുസൈലിന്‍റെ ഉദ്ഘാടനമെന്ന നിലയ്ക്ക് കൂടിയാണ് മത്സരം സംഘടിപ്പിച്ചത്.

TAGS :

Next Story