Quantcast

ലുസൈല്‍ സൂപ്പര്‍ കപ്പിന്‍റെ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുന്നു

സൗദി പ്രൊ ലീഗ് ചാമ്പ്യന്മാരും ഈജിപ്ത് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരും തമ്മിലാണ് പോരാട്ടം.

MediaOne Logo

Web Desk

  • Published:

    25 Aug 2022 12:41 AM IST

ലുസൈല്‍ സൂപ്പര്‍ കപ്പിന്‍റെ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുന്നു
X

ലോകകപ്പ് ഫുട്ബോളിന്‍റെ ഫൈനല്‍ വേദിയായ ലുസൈല്‍ സ്റ്റേഡിയത്തില്‍ സെപ്തംബര്‍ 9 ന് നടക്കുന്ന ലുസൈല്‍ സൂപ്പര്‍ കപ്പിന്‍റെ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുന്നു. സൗദി പ്രൊ ലീഗ് ചാമ്പ്യന്മാരും ഈജിപ്ത് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരും തമ്മിലാണ് പോരാട്ടം.

40 റിയാല്‍, 80 റിയാല്‍, 150 റിയാല്‍ 200 റിയാല്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഫിഫ പോര്‍ട്ടല്‍ വഴിയാണ് ടിക്കറ്റ് ലഭിക്കുക. ഇതോടൊപ്പം ഫാന്‍ ഐഡിയായ ഹയാ കാര്‍ഡ് കൂടി മത്സരം കാണാന്‍ നിര്‍ബന്ധമാണ്. ലോകകപ്പ് ടിക്കറ്റ് ഉപയോഗിച്ച് ഹയാ കാര്‍ഡ് എടുത്തവര്‍ക്ക് അത് മതിയാകും. അതില്ലാത്തവര്‍ക്ക് ലുസൈല്‍ സൂപ്പര്‍ കപ്പ് മത്സരത്തിന്റെ ടിക്കറ്റ് ഉപയോഗിച്ച് ഫാന്‍ ഐഡി എടുക്കാം. സൂപ്പര്‍ കപ്പ് ഫൈനലിനൊപ്പം സംഗീതനിശ കൂടി ആരാധകര്‍ക്ക് ആസ്വദിക്കാന്‍ അവസരമുണ്ട്

TAGS :

Next Story