Quantcast

മലയാളി യുവാവ് ഖത്തറിൽ മരിച്ചു

ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം

MediaOne Logo

Web Desk

  • Published:

    27 July 2024 9:25 PM IST

Malayali youth died in Qatar
X

ദോഹ: മലയാളി യുവാവ് ഖത്തറിൽ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി കരിയിൽ തോമസ് മാത്യു (23)ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഹോളിഡേ വില്ല ഹോട്ടലിൽ ഷെഫ് ആയി ജോലി ചെയ്തുവരികയായിരുന്നു.

മാത്യു കുട്ടി, ഷേർലി മാത്യു ദമ്പതികളുടെ മകനാണ്. അൽബിൻ മാത്യു (സഹോദരൻ ഖത്തർ), മെയ് മോൾ മാത്യു (സഹോദരി). പ്രവാസി വെൽഫയർ കൾചറൽ ഫോറം റീപാട്രിയേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. നാളെ നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

TAGS :

Next Story