Quantcast

മീഡിയ വൺ മ്യൂസിക് നൈറ്റ് ശ്രദ്ധേയമായി

സുപ്രിംകമ്മിറ്റി, ഖത്തർ ടൂറിസം എന്നിവരുമായി സഹകരിച്ച് ഗ്രാന്റ്മാൾ ഏഷ്യൻ ടൌണിലായിരുന്നു പരിപാടി

MediaOne Logo

Web Desk

  • Published:

    2 Nov 2022 4:12 AM GMT

മീഡിയ വൺ മ്യൂസിക് നൈറ്റ് ശ്രദ്ധേയമായി
X

നവംബർ നാലിന് നടക്കുന്ന ലുസൈൽ ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവലിനോടനുബന്ധിച്ച് മീഡിയ വൺ നടത്തിയ മ്യൂസിക് നൈറ്റ് ശ്രദ്ധേയമായി. സുപ്രിംകമ്മിറ്റി, ഖത്തർ ടൂറിസം എന്നിവരുമായി സഹകരിച്ച് ഗ്രാന്റ്മാൾ ഏഷ്യൻ ടൌണിലായിരുന്നു പരിപാടി.

ബോളിവുഡ് സൂപ്പർ ഹിറ്റ് ഗാനങ്ങളാണ് മ്യൂസിക് നൈറ്റിൽ സംഗീതാസ്വാദകർക്ക് മുന്നിലെത്തിയത്. ദോഹയിലെ മികച്ച ഗായകരെ അണിനിരത്തിയായിരുന്നു പരിപാടി.

സുനിധി ചൌഹാന്റെയും സലിംസുലൈമാൻ സഹോദരങ്ങളുടെയുമൊക്കെ സൂപ്പർ ഹിറ്റുകൾ പ്രേക്ഷകർ ഏറ്റെടുത്തു. ലുസൈലിൽ സംഗീതാസ്വാദകർ ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്നതും ധൂമിലെയും ചക്‌ദേ ഇന്ത്യയിലെയും ഹിറ്റ് ഗാനങ്ങളാണ്.

സുപ്രീംകമ്മിറ്റി ഫോർഡെലിവറി ആന്റ് ലെഗസി പ്രതിനിധി അഭിലാഷ് നാലപ്പാട്ട്, ഐസിബിഎഫ് പ്രസിഡന്റ് വിനോദ് നായർ, ഗ്രാൻറ്മാൾ റീജിയണൽ ഡയരക്ടർ അഷ്‌റഫ് ചിറയ്ക്കൽ, മീഡിയ വൺ മാധ്യമം എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ റഹിം ഓമശ്ശേരി എന്നിവർ സംസാരിച്ചു.

TAGS :

Next Story