Quantcast

മീഡിയ വൺ സല്യൂട്ട് ദ ഹീറോസ് പുരസ്‌കാര വിജയികളെ പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Published:

    5 Feb 2023 5:33 AM GMT

മീഡിയ വൺ സല്യൂട്ട് ദ ഹീറോസ്   പുരസ്‌കാര വിജയികളെ പ്രഖ്യാപിച്ചു
X

ലോകകപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്കായി ഒരുക്കിയ മീഡിയ വൺ സല്യൂട്ട് ദ ഹീറോസ് പുരസ്‌കാര വിജയികളെ പ്രഖ്യാപിച്ചു. സ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികൾ എന്നിവയിലായി 19 പേരെയാണ് പുരസ്‌കാരത്തിനായി വിദഗ്ധ സമിതി തെരഞ്ഞെടുത്തിരിക്കുന്നത്. ഈ മാസം 11നാണ് പുരസ്‌കാരം വിതരണം ചെയ്യുക.

ലോകകപ്പുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഇന്ത്യക്കാരെയാണ് സല്യൂട്ട് ദ ഹീറോ അവാർഡിലൂടെ ആദരിക്കുന്നത്.

മീഡിയ വൺ ഗൾഫ് മാധ്യമം എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി, ജൂറി അംഗങ്ങളായ ഡോ. താജ് ആലുവ, അഡ്വ. മുഹമ്മദ് ഇഖ്ബാൽ, സാദിഖ് ചെന്നാടൻ, റിയാദ മെഡിക്കൽ സെന്റർ മാനേജിങ് ഡയരക്ടർ ജംഷീർ ഹംസ, എക്‌സിക്യൂട്ടീവ് ഡയരക്ടർ ഡോ. അബ്ദുൽ കലാം എന്നിവർ ചേർന്ന് പുരസ്‌കാരം പ്രഖ്യാപിച്ചു.

TAGS :

Next Story