Quantcast

മെസിയും നെയ്മറുമടങ്ങുന്ന പി.എസ്.ജിയുടെ സൂപ്പർ താരനിര വീണ്ടും ഖത്തറിലേക്ക്

ഈ മാസം 17നാണ് താരങ്ങൾ എത്തുക

MediaOne Logo

Web Desk

  • Published:

    10 Jan 2023 10:37 AM IST

മെസിയും നെയ്മറുമടങ്ങുന്ന പി.എസ്.ജിയുടെ   സൂപ്പർ താരനിര വീണ്ടും ഖത്തറിലേക്ക്
X

മെസിയും നെയ്മറും എംബാപ്പെയും അടക്കമുള്ള ലോകഫുട്‌ബോളിലെ സൂപ്പർ താരങ്ങൾ വീണ്ടും ഖത്തറിലേക്കെത്തുന്നു. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ ഖത്തർ സന്ദർശനത്തിന്റെ ഭാഗമായാണ് താരങ്ങൾ എത്തുന്നത്. ഖത്തറിൽ വിവിധ പരിപാടികളിലും ടീം പങ്കെടുക്കും. ജനുവരി 17നാണ് സൂപ്പർ താരങ്ങളുമായി പി.എസ്.ജി ഖത്തറിലേക്ക് തിരിക്കുന്നത്. 18 വനും 19 നും ടീം ഖത്തറിലുണ്ടാകും.

ഇതിനിടയിൽ 19ന് റിയാദിൽ അൽ നസ്‌റ്, അൽ ഹിലാൽ ഓൾ സ്റ്റാർ ഇലവനുമായി പി.എസ.്ജിക്ക് കളിയുണ്ട്. ഈ മത്സരം ബീൻ സ്‌പോർട്‌സ് സംപ്രേഷണം ചെയ്യും. പതിവ് വിന്റർ ടൂറിന്റെ ഭാഗമായാണ് പി.എസ്.ജി ടീം ഖത്തറിലെത്തുന്നത്.

ഖലീഫ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന ടീം സ്‌പോൺസർമാരായ ഖത്തർ എയർവേസ്, ക്യുഎൻബി, ഖത്തർ ടൂറിസം, ഉരിദു, ആസ്‌പെറ്റാർ തുടങ്ങിയ സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കും. കഴിഞ്ഞ വർഷവും പി.എസ്.ജി ടീം ഖത്തറിൽ സന്ദർശനം നടത്തിയിരുന്നു. ഈ വർഷം ജർമൻ ക്ലബ് ബയേൺ മ്യൂണിക്കും ഖത്തറിലെത്തിയിട്ടുണ്ട്.

TAGS :

Next Story