Quantcast

ഖത്തർ എയർവേസ് ഇന്ത്യക്കാരെ വിളിക്കുന്നു; ഈ മാസം അപേക്ഷിക്കാം

ഖത്തർ ഡ്യൂട്ടി ഫ്രീ, ഖത്തർ ഏവിയേഷൻ സർവീസസ്, ഖത്തർ എയർവേയ്സ് കാറ്ററിങ് കമ്പനി, ഖത്തർ ഡിസ്ട്രിബ്യൂഷൻ കമ്പനി, ദിയാഫത്തീന ഹോട്ടലുകൾ എന്നീ വിഭാഗങ്ങളിലാണ് ജീവനക്കാരെ വേണ്ടത്.

MediaOne Logo

Web Desk

  • Updated:

    2022-09-11 19:02:56.0

Published:

11 Sept 2022 9:49 PM IST

ഖത്തർ എയർവേസ് ഇന്ത്യക്കാരെ വിളിക്കുന്നു; ഈ മാസം അപേക്ഷിക്കാം
X

ദോഹ: ഖത്തർ എയർവേസ് ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്ന് ജീവനക്കാരെ തെരഞ്ഞെടുക്കുന്നു. വിവിധ മേഖലകളിലെ ജോലി ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. സെപ്റ്റംബർ 16-17 തിയതികളിൽ അപേക്ഷകൾ സ്വീകരിക്കും. ഖത്തർ എയർവേസിന്റെ വെബ്‌സൈറ്റ് വഴിയാണ് തസ്തികകളിലേക്ക് അപേക്ഷിക്കേണ്ടത്.

ഖത്തർ ഡ്യൂട്ടി ഫ്രീ, ഖത്തർ ഏവിയേഷൻ സർവീസസ്, ഖത്തർ എയർവേയ്സ് കാറ്ററിങ് കമ്പനി, ഖത്തർ ഡിസ്ട്രിബ്യൂഷൻ കമ്പനി, ദിയാഫത്തീന ഹോട്ടലുകൾ എന്നീ വിഭാഗങ്ങളിലാണ് ജീവനക്കാരെ വേണ്ടത്. എന്നാൽ, എത്ര ഒഴിവുകളിലേക്ക് നിയമനം നടത്തുമെന്ന് വ്യക്തമല്ല. ഡൽഹി, മുംബൈ കേന്ദ്രീകരിച്ചാണ് റിക്രൂട്ട്‌മെൻറ്. ശ്രീലങ്ക, മനില, മൊറോക്കോ എന്നിവടങ്ങളിൽ നിന്നും റിക്രൂട്ട്‌മെന്റ് ഉണ്ടാകും.

കോർപ്പറേറ്റ് ആൻഡ് കൊമേഴ്ഷ്യ, മാനേജ്‌മെന്റ്, കാർഗോ, കസ്റ്റമർ സർവീസ്, എഞ്ചിനീയറിങ്, ഫ്‌ളൈറ്റ് ഓപ്പറേഷൻസ്, ഗ്രൗണ്ട് സർവീസ്, സേഫ്റ്റി, സെക്യൂരിറ്റി, ഡിജിറ്റൽ, ഫ്രണ്ട് ഓഫ് ഹൗസ്, അഡ്മിനിസ്‌ട്രേഷൻ, സെയിൽസ് ആൻഡ് ഫിനാൻസ് തുടങ്ങിയ ഒഴിവുകളിലേക്ക് മിടുക്കരായ ഉദ്യോഗാർഥികളെ തേടുന്നതായി ഖത്തർ എയർവേസ് അറിയിപ്പിൽ വ്യക്തമാക്കി.

TAGS :

Next Story