Quantcast

പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനുള്ള കരട് നിര്‍ദേശത്തിന് അംഗീകാരവുമായി ഖത്തര്‍

രാജ്യത്തെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ പൗരന്മാർക്ക് ചികിത്സ പൂർണമായും സൗജന്യമായിരിക്കും

MediaOne Logo

Web Desk

  • Published:

    18 May 2022 6:34 PM GMT

പ്രവാസികള്‍ക്ക്  ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനുള്ള കരട് നിര്‍ദേശത്തിന് അംഗീകാരവുമായി ഖത്തര്‍
X

ഖത്തറില്‍ പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനുള്ള കരട് നിര്‍ദേശത്തിന് മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം. രാജ്യത്തെ മുഴുവന്‍ വിദേശികളും സന്ദര്‍ശക വിസയിലെത്തുന്നവരും ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കണം.

രാജ്യത്തെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ പൗരന്മാർക്ക് ചികിത്സ പൂർണമായും സൗജന്യമായിരിക്കും. അതോടൊപ്പം അടിസ്ഥാന ചികിത്സാ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിന് പ്രവാസി തൊഴിലാളികൾക്കും സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായി. മാനുവൽ വർക്കേഴ്സ്, ക്രാഫ്റ്റ്സ്മാൻ, ഗാർഹിക തൊഴിലാളികൾ, സന്ദർശകർ ഉൾപ്പെടെ പൊതു, സ്വകാര്യ മേഖലയിലെ തൊഴിലാളികളെല്ലാം നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിന് കീഴിൽ വരും.

രോഗ പ്രതിരോധ, നിയന്ത്രണ, റിഹാബിലിറ്റേറ്റീവ് സേവനങ്ങളെല്ലാം അടിസ്ഥാന ആരോഗ്യ ചികിത്സ സേവനങ്ങളിൽ ഉൾപ്പെടും. തൊഴിലാളികളുടെയും ജീവനക്കാരുടെയും അടിസ്ഥാന ചികിത്സാ സേവനങ്ങൾ കവർ ചെയ്യുന്ന പ്രീമിയം ഇൻഷുറൻസ് പോളിസി ഉറപ്പുവരുത്തേണ്ടത് തൊഴിലുടമയുടെയും റിക്രൂട്ടർമാരുടെയും നിർബന്ധ ബാധ്യതയാണ്. രാജ്യത്ത് പ്രവേശിച്ചത് മുതലോ സ്പോൺസർഷിപ്പ് മാറ്റം വരുന്നത് മുതലോ തൊഴിലാളി തൊഴിലുടമയുടെയും റിക്രൂട്ടർമാരുടെയും ഉത്തരവാദിത്തത്തിലാണ്. ഘട്ടംഘട്ടമായാണ് നിയമം നടപ്പാക്കുക.

ആദ്യ ഘട്ടത്തിൽ സന്ദർശകർക്കായിരിക്കും ഇൻഷുറൻസ് ബാധകമാക്കുക. ഇതു സംബന്ധിച്ച വ്യവസ്ഥകളും നടപടികളും പിന്നീട് പ്രഖ്യാപിക്കും. സന്ദർശകർക്കുള്ള അടിസ്ഥാ ചികിത്സാ സേവനങ്ങളിൽ അടിയന്തര, അപകട ചികിത്സാ സേവനങ്ങളും ഉൾപ്പെടും. പ്രതിമാസഇൻഷുറൻസ് പ്രീമിയം നിരക്ക് പരമാവധി 50 റിയാൽ ആയിരിക്കും. നിയമം ഈ മാസം തന്നെ പ്രാബല്യത്തില്‍ വരുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി

TAGS :

Next Story