Quantcast

ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ ചികിത്സയ്ക്കായി ദോഹയിലെത്തിച്ച് ഖത്തര്‍

MediaOne Logo

Web Desk

  • Published:

    5 Dec 2023 9:31 AM IST

ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ   ചികിത്സയ്ക്കായി ദോഹയിലെത്തിച്ച് ഖത്തര്‍
X

ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ ചികിത്സയ്ക്കായി ദോഹയിലെത്തിച്ച് ഖത്തര്‍. ഞായറാഴ്ചയോടെയാണ് പരിക്കേറ്റ 1500 പേരെ ചികിത്സിക്കുമെന്ന് ഖത്തര്‍ അമീര്‍ പ്രഖ്യാപിച്ചിരുന്നത്.

ഇതില്‍ ആദ്യ സംഘമാണ് വ്യോമ സേനാ വിമാനത്തില്‍ ഖത്തറിലെത്തിയത്. ഈജിപ്തിലെ അല്‍ അരീഷില്‍ ഖത്തര്‍ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുല്‍വ അല്‍ ഖാതറാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ആവശ്യമായ എല്ലാ രക്ഷാ നടപടികളും ഖത്തർ ഇനയും തുടരും.

TAGS :

Next Story