Quantcast

ഹോം നഴ്‌സിങ് നയത്തിൽ മാറ്റം വരുത്തി ഖത്തർ; ഇനി രജിസ്‌ട്രേഷൻ നിർബന്ധം

രോഗിയോ കുടുംബമോ സ്പോൺസർ ചെയ്യുന്ന നഴ്‌സിന് ആരോഗ്യമന്ത്രാലയത്തിൽ രജിസ്ട്രേഷന് അപേക്ഷിക്കാം.

MediaOne Logo

Web Desk

  • Published:

    25 July 2023 4:48 PM GMT

Qatar changes home nursing policy; Registration is now mandatory
X

ദോഹ: ഖത്തറിൽ ഹോം നഴ്സിംഗ് ജോലിക്ക് ഇനി രജിസ്‌ട്രേഷനും ലൈസൻസും വേണം. പൊതുജനാരോഗ്യ മന്ത്രാലയമാണ് പുതിയ നയം പ്രഖ്യാപിച്ചത്. ഹോം നേഴ്‌സിങ് സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഉൾപ്പെടെയുള്ള നഴ്‌സിങ് റഗുലേറ്ററി സ്ഥാപനങ്ങളുടെ നയമങ്ങൾക്ക് അനുസൃതമായാണ് മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നത്.

രോഗിയോ കുടുംബമോ സ്പോൺസർ ചെയ്യുന്ന നഴ്‌സിന് ആരോഗ്യമന്ത്രാലയത്തിൽ രജിസ്ട്രേഷന് അപേക്ഷിക്കാം. ഇവർ ഏതെങ്കിലും ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്നവർ ആകരുത്. ഖത്തറിൽ സംയോജിത ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ ഹോം നഴ്സിംഗ് സേവനങ്ങളെ നിയന്ത്രിക്കുന്ന പുതിയ നയം സഹായിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഹോം നഴ്സ് എന്ന നിലയിൽ തൊഴിൽ ചെയ്യുന്നതിന് രജിസ്റ്റർ ചെയ്യാൻ അപേക്ഷകന് നഴ്സിങ്ങിൽ അസോസിയേറ്റ് ബിരുദം, അല്ലെങ്കിൽ ടെക്നിക്കൽ സെക്കൻഡറി നഴ്സിങ് സ്‌കൂളുകളുടെ ഡിപ്ലോമ, ദേശീയ അംഗീകൃത കോഴ്‌സ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. നഴ്സിങ്ങിൽ ബിരുദാരികൾക്കും ഹോം നഴ്സിങ്ങിന് താൽപര്യമുണ്ടെങ്കിൽ രജിസ്‌ട്രേഷന് അവസരമുണ്ട്.

TAGS :

Next Story