പ്രവാസത്തിന് ഏറ്റവും യോജിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ
ഇന്റർനാഷൻസ് എക്‌സ്പാറ്റ് ഇൻസൈഡർ പഠനത്തിലാണ് ഖത്തർ മികച്ച സ്ഥാനം സ്വന്തമാക്കിയത്

- Updated:
2022-07-14 18:54:45.0

ദോഹ: പ്രവാസത്തിന് ഏറ്റവും യോജിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഖത്തർ. 52 രാജ്യങ്ങളിൽ നടന്ന പഠനത്തിൽ ഖത്തർ 26ാമതെത്തി. ഇന്റർനാഷൻസ് എക്‌സ്പാറ്റ് ഇൻസൈഡർ പഠനത്തിലാണ് ഖത്തർ മികച്ച സ്ഥാനം സ്വന്തമാക്കിയത്. 181 രാജ്യങ്ങളിൽ താമസിക്കുന്ന 177 രാജ്യങ്ങളിൽ നിന്നുള്ളവർ സർവേയിൽ പങ്കെടുത്തു.
പ്രവാസി വനിതകളുടെ ജീവിത നിലവാരത്തിൽ ഖത്തർ എട്ടാം സ്ഥാനത്താണ്. പ്രാദേശിക ഭാഷ പരിജ്ഞാനം ഇല്ലാതെയും ജീവിക്കാമെന്നതിനാൽ ഭാഷാ വിഭാഗത്തിൽ ഖത്തർ നാലാമതുണ്ട്. ഭരണം, പാർപ്പിടം, ഡിജിറ്റൽ ലൈഫ് തുടങ്ങിയ വിഭാഗങ്ങളിലും ഖത്തർ മികച്ച സ്ഥാനങ്ങൾ സ്വന്തമാക്കി. വിനോദ സഞ്ചാരികൾ 2022ൽ സന്ദർശിച്ചിരിക്കേണ്ട 50 സ്ഥലങ്ങളുടെ ടൈം മാഗസിൻ പുറത്തുവിട്ട പട്ടികയിൽ ദോഹ നേരത്തെ ഇടം പിടിച്ചിരുന്നു.
ജീവിതനിലവാരം, ജോലി കണ്ടെത്താനുള്ള എളുപ്പം, തൊഴിൽ സാഹചര്യം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്റർനാഷൻസ് എക്‌സ്പാറ്റ് ഇൻസൈഡർ സർവേ നടത്തിയത്. മെക്‌സികോ, ഇന്തോനേഷ്യ, തായ്‌വാൻ, പോർചുഗൽ, സ്‌പെയിൻ, യു.എ.ഇ, വിയറ്റ്‌നാം, തായ്‌ലൻഡ്, ആസ്‌ട്രേലിയ, സിംഗപ്പൂർ എന്നിവയാണ് പട്ടികയിൽ ആദ്യ 10 സ്ഥാനങ്ങളിൽ ഇടംനേടിയത്. പട്ടികയിൽ ഒമാന് 12ാം സ്ഥാനമാണുള്ളത്. അവസാന സ്ഥാനങ്ങളിൽ കുവൈത്ത്, ന്യൂസിലൻഡ്, ഹോങ്കോങ്, സൈപ്രസ്, ലക്‌സംബർഗ്, ജപ്പാൻ, ദക്ഷിണാഫ്രിക്ക, തുർക്കി, ഇറ്റലി, മാൾട്ട എന്നീ രാജ്യങ്ങളാണുള്ളത്.
Qatar is among the most suitable countries for expatriation
Adjust Story Font
16
