Quantcast

സംഗീത പരിപാടികൾ മുതൽ വെടിക്കെട്ട് വരെ; ചെറിയ പെരുന്നാള്‍ ആഘോഷമാക്കാന്‍ ഖത്തർ

കുട്ടികളുടെ കലാപരിപാടികളുൾപ്പെടെ വൈവിധ്യമാർന്ന പെരുന്നാൾ ആഘോഷങ്ങൾക്കാണ് ഇത്തവണ ഖത്തർ ഒരുങ്ങുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-04-12 19:09:31.0

Published:

12 April 2023 6:50 PM GMT

Qatar,eid,celebration,celebration
X

ചെറിയ പെരുന്നാൾ ആഘോഷത്തെ വരവേൽക്കാൻ ഒരുങ്ങി ഖത്തർ. സംഗീത പരിപാടികൾ മുതൽ വെടിക്കെട്ടും, കുട്ടികളുടെ കലാപരിപാടികളും ഉൾപ്പെടെ വൈവിധ്യമാർന്ന പെരുന്നാൾ ആഘോഷങ്ങൾക്കാണ് ഇത്തവണ ഖത്തർ ഒരുങ്ങുന്നത്.

മേഖലയിലെ തന്നെ പ്രശസ്തരായ കാലകാരന്മാരെയും സംഗീത പ്രതിഭകളെയും അണിനിരത്തിയാണ് ഖത്തർ ടൂറിസത്തിന്‍റെ ഈദ് ആഘോഷം. കുട്ടികൾക്കുള്ള 'ഷൗൻ ദി ഷീപ്പ്' കിഡ്സ് ഷോയാണ് ഇത്തവണത്തെ ശ്രദ്ധേയമായ പരിപാടികളിൽ ഒന്ന്. ലുസൈൽ മൾട്ടിപർപ്പസ് ഹാൾ വേദിയാവും. ഏഷ്യൻ ടൗണിൽ ലോകപ്രശസ്ത കലാകാരന്മാരുടെ വിവിധ പരിപാടികളും ഈദിന്റെ ഭാഗമായി അരങ്ങേറും.

ഖത്തർ നാഷണൽ കൺവെൻഷൻ സെന്‍ററാണ് മറ്റൊരു വേദി. ഏപ്രിൽ 21,22,23 ദിനങ്ങളിൽ രാത്രി ഒമ്പത് മുതൽ ക്യൂ.എൻ.സി.സിയിലെ അൽ മയാസ തീയറ്ററിൽ ഖത്തർ ലൈവ് അരങ്ങേറും. 21 വെള്ളിയാഴ്ച രാത്രി അറബ് ലോകത്ത് ഏറെ ആരാധകരുള്ള ഈജിപ്ഷ്യൻ ഗായകൻ തമിർ ഹുസ്നിയെത്തും. ടിക്കറ്റ് വഴി പ്രവേശനം നിയന്ത്രിച്ചായിരിക്കും പരിപാടി.

ഈ ദിവസങ്ങളില്‍ ദോഹ കോര്‍ണിഷില്‍ വെടിക്കെട്ടും ഒരുക്കുന്നുണ്ട്. രാത്രി ഒന്‍പത് മണിക്കായിരിക്കും വെടിക്കെട്ട്

TAGS :

Next Story