Quantcast

ഖത്തർ: ലുസൈൽ സൂപ്പർ കപ്പിന് ഒരുക്കങ്ങൾ പൂർത്തിയായി

മത്സരത്തോടൊപ്പം തന്നെ അറബ് സംഗീത ലോകത്തെ സൂപ്പര്‍ സ്റ്റാറായ അംറ് ദിയാബിന്റെ മ്യൂസിക് ഷോയും ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കും

MediaOne Logo

Web Desk

  • Updated:

    2022-08-31 15:10:17.0

Published:

31 Aug 2022 8:34 PM IST

ഖത്തർ: ലുസൈൽ സൂപ്പർ കപ്പിന് ഒരുക്കങ്ങൾ പൂർത്തിയായി
X

ലോകകപ്പിന് മുന്നോടിയായി ഖത്തറിലെ ഫുട്ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ലുസൈല്‍ സൂപ്പര്‍ കപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സൌദി ചാമ്പ്യന്മാരായ അല്‍ അഹ്ലിയും ഈജിപ്ഷ്യന്‍ ചാമ്പ്യന്‍മാരായ അല്‍ സമാലെകും തമ്മിലാണ് മത്സരം. സെപ്തംബര്‍ 9 നാണ് ലുസൈല്‍ സൂപ്പര്‍ കപ്പ് പോരാട്ടം.

ലോകകപ്പ് ഫുട്ബോളിന്റെ ഫൈനല്‍ വേദിയായ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സുപ്രധാന മത്സരമെന്ന നിലയില്‍ ലുസൈല്‍ സൂപ്പര്‍ കപ്പിനെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നേരത്തെ ഖത്തര്‍ സ്റ്റാര്‍സ് ലീഗ് മത്സരം ഇവിടെ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തവണ മേഖലയിലെ രണ്ട് പ്രധാന ക്ലബുകള്‍ ഏറ്റമുട്ടുന്നു എന്ന പ്രത്യേകതയുണ്ട്. മത്സരം സംബന്ധിച്ച് കഴിഞ്ഞ ദിവസം സൌദി- ഈജിപ്ഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷനുകള്‍ കരാറില്‍ ഒപ്പുവെച്ചിരുന്നു. മേഖലയിലെ ഏറ്റവും ശക്തരായ രണ്ട് ടീമുകള്‍ ഏറ്റുമുട്ടുന്നതിനാല്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ ഇതിനോടകം തന്നെ വിറ്റഴിഞ്ഞിട്ടുണ്ട്.

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഫുട്ബോള്‍ സ്റ്റേഡിയമായ ലുസൈലില്‍ 80,000 പേര്‍ക്ക് കളിയാസ്വദിക്കാം. മത്സരത്തോടൊപ്പം തന്നെ അറബ് സംഗീത ലോകത്തെ സൂപ്പര്‍ സ്റ്റാറായ അംറ് ദിയാബിന്റെ മ്യൂസിക് ഷോയും ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കും

TAGS :

Next Story