Quantcast

കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് ആദരസൂചകമായി പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കി ഖത്തര്‍ പോസ്റ്റ്

ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ്, സൈനികര്‍, പോസ്റ്റല്‍ ജീവനക്കാര്‍ എന്നിവരാണ് സ്റ്റാമ്പിലുള്ളത്

MediaOne Logo

Web Desk

  • Updated:

    2022-08-03 19:07:56.0

Published:

3 Aug 2022 11:29 PM IST

കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് ആദരസൂചകമായി പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കി ഖത്തര്‍ പോസ്റ്റ്
X

ഖത്തർ: കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് ആദരസൂചകമായി പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കി ഖത്തര്‍ പോസ്റ്റ്. ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ്, സൈനികര്‍, പോസ്റ്റല്‍ ജീവനക്കാര്‍ എന്നിവരാണ് സ്റ്റാമ്പിലുള്ളത്.

കോവിഡിന് മുന്നില്‍ ലോകം വിറങ്ങലിച്ചു നിന്നപ്പോള്‍ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ മുന്നില്‍ നിന്നവരാണ് കോവിഡ് മുന്നണിപ്പോരാളികള്‍, ലോകത്തിന് തന്നെ മാതൃകയായ ഖത്തറിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കുള്ള ആദരവാണ് പുതിയ പോസ്റ്റല്‍ സ്റ്റാമ്പുകള്‍, 7 ഖത്തര്‍ റിയാലാണ് സ്റ്റാമ്പിന്റെ വില, പതിനായിരം സ്റ്റാമ്പുകള്‍ക്കൊപ്പം 1000 പോസ്റ്റല്‍ കവറുകളും ആദ്യഘട്ടത്തില്‍ പ്രിന്റ് ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഖത്തര്‍ പോസ്റ്റിന്റെ എല്ലാ ബ്രാഞ്ചുകളിലും സ്റ്റാമ്പും പോസ്റ്റല്‍ കവറും ലഭ്യമാണ്.

അതേ സമയം ഖത്തറില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്ന് തന്നെ തുടരുന്നതിനാല്‍ ആരോഗ്യ മന്ത്രാലയം സോഷ്യല്‍ മീഡിയ കാമ്പയിന്‍ തുടങ്ങി. രോഗ ലക്ഷണമുള്ളവർ ഉടന്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം, കോവിഡ് വാക്സിനേഷന്‍ എല്ലാവരും പൂര്‍ത്തിയാക്കണം, പ്രതിരോധ മുന്‍കരുതലുകള്‍ ഉറപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

TAGS :

Next Story