Quantcast

ഖത്തര്‍ സാംസ്‌കാരിക മന്ത്രാലത്തിന്റെ റമദാന്‍ പുസ്തകോത്സവം സമാപിച്ചു

പുസ്തകോത്സവ റിപ്പോര്‍ട്ടിങ്ങിന് മീഡിയവണിന് സാംസ്‌കാരിക മന്ത്രാലയത്തിന്റെ പ്രശംസാപത്രം

MediaOne Logo

Web Desk

  • Published:

    18 April 2022 2:49 PM IST

ഖത്തര്‍ സാംസ്‌കാരിക മന്ത്രാലത്തിന്റെ റമദാന്‍ പുസ്തകോത്സവം സമാപിച്ചു
X

ഖത്തര്‍ സാംസ്‌കാരിക മന്ത്രാലത്തിന്റെ കീഴില്‍ നടത്തിയ റമദാന്‍ പുസ്തകോത്സവം സമാപിച്ചു. ഇന്ത്യയടക്കം 9 രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകര്‍ പങ്കെടുത്തു.

വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം സൂഖ് വാഖിഫിലാണ് പുസ്തകോത്സവം സംഘടിപ്പിച്ചത്. ഇന്ത്യയില്‍ നിന്നും ഐപിഎച്ച് അടക്കം 9 രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകര്‍ ഭാഗമായി. സ്വദേശികളും വിദേശികളുമായി നിരവധിപേരാണ് ഈ മാസം 8ന് ഉദ്ഘാടനം ചെയ്ത പ്രഥമ റമദാന്‍ പുസ്തകോത്സവ വേദി സന്ദര്‍ശിച്ചത്. സാഹിത്യ ചര്‍ച്ചകളും സാംസ്‌കാരിക പരിപാടികളും പുസ്തകോത്സവത്തിന് മാറ്റുകൂട്ടി.




സമാപന ദിവസം നടന്ന അല്‍അഖ്‌സ മസ്ജിദുമായി ബന്ധപ്പെട്ട സെമിനാറില്‍ ഹമാസ് ഫോറിന്‍ പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഖാലിദ് മിഷേല്‍ പങ്കെടുത്തു. പുസ്തകോത്സവ റിപ്പോര്‍ട്ടിങ്ങിന് സാംസ്‌കാരിക മന്ത്രാലയം നല്‍കിയ അംഗീകാരം ഖത്തര്‍ സാംസ്‌കാരിക മന്ത്രി ശൈഖ് അബ്ദുറഹ്‌മാന്‍ ബിന്‍ ഹമദ് അല്‍താനിയില്‍നിന്ന് മീഡിയവണ്‍ ഏറ്റുവാങ്ങി.

TAGS :

Next Story