Quantcast

കാബൂൾ വിമാനത്താവളത്തിന്‍റെ പ്രവർത്തനം ഉടൻ പുനരാരംഭിക്കുമെന്ന്​ ഖത്തർ

വിമാനത്താവളത്തിന്‍റെ പ്രവർത്തനം പുനരാരംഭിക്കാനായി ഖത്തറിൽ നിന്നുള്ള സാ​ങ്കേതിക സംഘം കാബൂളിലെത്തിയിട്ടുണ്ട്

MediaOne Logo

ijas

  • Updated:

    2021-09-02 17:27:40.0

Published:

2 Sep 2021 5:23 PM GMT

കാബൂൾ വിമാനത്താവളത്തിന്‍റെ പ്രവർത്തനം ഉടൻ പുനരാരംഭിക്കുമെന്ന്​ ഖത്തർ
X

കാബൂൾ വിമാനത്താവളത്തിന്‍റെ പ്രവർത്തനം ഉടൻ പുനരാരംഭിക്കുമെന്ന്​ ഖത്തർ വിദേശകാര്യ മന്ത്രി. ഭാവി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മാത്രമേ താലിബാനെ അംഗീകരിക്കുകയുള്ളൂവെന്നും എന്നാല്‍ ചര്‍ച്ചകള്‍ നടത്താന്‍ സന്നദ്ധരാണെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ദോഹയില്‍ പറഞ്ഞു. ഖത്തർ സന്ദർശിക്കുന്ന ബ്രിട്ടീഷ്​ വിദേശകാര്യ സെക്രട്ടറി ഡൊമനിക്​​ റാബിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽറഹ്​മാൻ ആൽഥാനിയുടെ പ്രതികരണം.

വിമാനത്താവളത്തിന്‍റെ പ്രവർത്തനം പുനരാരംഭിക്കാനായി ഖത്തറിൽ നിന്നുള്ള സാ​ങ്കേതിക സംഘം കാബൂളിലെത്തിയിട്ടുണ്ട്. വിമാനത്താവളത്തിന്‍റെ പ്രവർത്തനം സാധാരണ ഗതിയിലാക്കാനുള്ള ശ്രമത്തിലാണ്​ വിദഗ്​ധ സംഘം. വരും ദിവസങ്ങളിൽ തന്നെ നല്ല വാർത്ത പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. താലിബാനുമായി ചർച്ച നടത്തുമെന്ന്​ ബ്രിട്ടീഷ്​ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. എന്നാൽ, താലിബാനെ ഉടൻ അംഗീകരിക്കാൻ ബ്രിട്ടന്​ പദ്ധതിയില്ല. വാക്കുകളിലൂടെ​യല്ല, പ്രവർത്തിയിലൂടെയാണ്​ അവരെ വിലയിരുത്തപ്പെടുകയെന്നും ഡൊമനിക് ​റാബ്​ പറഞ്ഞു. താലിബാൻ നിയന്ത്രണത്തിലുള്ള അഫ്​ഗാനെ തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമാവാൻ അനുവദിക്കരുതെന്നും, രാജ്യത്തെ മാനുഷിക സാഹചര്യങ്ങളെ അഭിമുഖീകരിച്ച്​ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

TAGS :

Next Story