ഖത്തറിൽ കുട്ടികൾക്ക് വേനൽ ആഘോഷം; ടോയ് ഫെസ്റ്റിവലിന് നാളെ തുടക്കമാകും
ഫെസ്റ്റിവൽ ആഗസ്റ്റ് നാല് വരെ തുടരും

ദോഹ: വേനൽ ചൂടിൽ നിന്ന് കുട്ടികൾക്ക് ആശ്വാസവും ഉല്ലാസവും പകരാൻ ഖത്തർ ടൂറിസം ഒരുക്കുന്ന മൂന്നാമത് ടോയ് ഫെസ്റ്റിവലിന് നാളെ തുടക്കമാകും. ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) നടക്കുന്ന ഫെസ്റ്റിവൽ ആഗസ്റ്റ് നാല് വരെ തുടരും. വിസിറ്റ് ഖത്തറാണ് ടോയ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
പുറത്തെ കനത്ത ചൂടിൽ നിന്നുള്ള ആശ്വാസം എന്ന നിലയിൽ ഇൻഡോർ പരിപാടികൾക്ക് ഇത്തവണ വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. സമ്മർ ക്യാമ്പാണ് ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. 17,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള ഫെസ്റ്റിവൽ വേദിയിൽ അഞ്ച് സോണുകളായാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
പ്രധാന വേദിയിൽ ദിവസേന 10-ൽ അധികം സ്റ്റേജ് ഷോകൾ അരങ്ങേറും, ഇത് കുടുംബത്തോടൊപ്പം എത്തുന്നവർക്ക് സമയം ചെലവഴിക്കാൻ മികച്ച അവസരമൊരുക്കും. വിനോദത്തിനൊപ്പം വിജ്ഞാനവും പകരുന്ന വിവിധ പരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമാണ്. ഹൊറർ ഹൗസ്, പബ്ജി, ബാറ്റിൽ ഗ്രൗണ്ട്, ഷെർലക് ഹോംസ് എസ്‌കേപ്പ് റൂം എന്നിവ കുട്ടികൾക്ക് നവ്യമായ അനുഭവങ്ങൾ സമ്മാനിക്കും.
Adjust Story Font
16

