Quantcast

മക്ക കരാറിനെ സ്വാഗതം ചെയ്ത് ഖത്തർ

സഖ്യത്തിന്റെ ഭാഗമാകുന്നത് ആലോചിച്ചിട്ടില്ലെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം

MediaOne Logo

Gulf Desk

  • Published:

    6 Oct 2026 9:42 PM IST

Qatar welcomes Mecca agreement
X

ദോഹ: സൗദി, പാകിസ്താൻ, തുർക്കി രാഷ്ട്രങ്ങൾ ഒപ്പുവച്ച മക്ക പ്രതിരോധ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് ഖത്തർ. എന്നാൽ സഖ്യത്തിന്റെ ഭാഗമാകുന്നത് ആലോചിച്ചിട്ടില്ലെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇറാൻ - യുഎസ് യുദ്ധത്തിന്റെ ആഘാതം ലോകം മുഴുവൻ അനുഭവിക്കുകയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

പശ്ചിമേഷ്യൻ മേഖലയുടെ സുരക്ഷയും പരമാധികാരവും ലക്ഷ്യമിട്ട് നടത്തുന്ന ഏതു നീക്കത്തെയും പിന്തുണയ്ക്കുമെന്നാണ് ഖത്തർ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. പ്രതിരോധ സഖ്യത്തിന്റെ ഭാഗമാകുമോ എന്ന ചോദ്യത്തിന് അക്കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ല എന്നാണ് മന്ത്രാലയം അറിയിച്ചത്. പ്രതിവാര വാർത്താ സമ്മേളനത്തിൽ വിദേശകാര്യമന്ത്രാലയം മീഡിയ ആന്റ് കമ്യൂണിക്കേഷൻ ഡയറക്ടർ ഇബ്രാഹിം ബിൻ സുൽത്താൻ അൽ ഹാഷ്മിയാണ് രാജ്യത്തിന്റെ നിലപാട് വിശദീകരിച്ചത്.

ഇറാൻ - യുഎസ് യുദ്ധത്തിന്റെ പ്രത്യാഘാതം ലോകം മുഴുവൻ അനുഭവിക്കുകയാണെന്നും ഖത്തർ ചൂണ്ടിക്കാട്ടി. ഇരുപക്ഷത്തെയും ധാരണയിലെത്തിക്കാനുള്ള രാജ്യത്തിന്റെ മധ്യസ്ഥ ശ്രമങ്ങൾ തുടരുകയാണ്. പൈലറ്റുമാരെ കാണാതായ വിഷയത്തിൽ ഇറാൻ പ്രതിനിധി സംഘത്തിനു മുമ്പിൽ വാതിലുകൾ തുറന്നു കിടക്കുകയാണെന്നും അൽ ഹാഷ്മി അറിയിച്ചു.

TAGS :

Next Story