Quantcast

ലോകകപ്പിന് സര്‍പ്രൈസുമായി നടന്‍ മോഹന്‍ലാല്‍ ഖത്തറിലേക്ക്

മോഹന്‍ലാല്‍ സല്യൂട്ടേഷന്‍സ് ടു ഖത്തര്‍ ഈ മാസം മുപ്പതിന് ഖത്തറില്‍ ലോഞ്ച് ചെയ്യും

MediaOne Logo

Web Desk

  • Updated:

    2022-10-24 18:55:17.0

Published:

25 Oct 2022 12:22 AM IST

ലോകകപ്പിന് സര്‍പ്രൈസുമായി നടന്‍ മോഹന്‍ലാല്‍ ഖത്തറിലേക്ക്
X

ലോകകപ്പിന് സര്‍പ്രൈസുമായി നടന്‍ മോഹന്‍ലാല്‍ ഖത്തറിലേക്ക്. മോഹന്‍ലാല്‍ സല്യൂട്ടേഷന്‍സ് ടു ഖത്തര്‍ ഈ മാസം മുപ്പതിന് ഖത്തറില്‍ ലോഞ്ച് ചെയ്യും.ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററുമായി ചേര്‍ന്നാണ് പരിപാടി നടത്തുന്നത്

ഖത്തര്‍ ലോകകപ്പിന് മലയാളത്തിന്റെ മഹാനടന്റെ സമ്മാനമെന്ന നിലയ്ക്കാണ് മോഹന്‍ലാല്‍ സല്യൂട്ട് ടു ഖത്തര്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ വീഡിയോയുടെ ഉള്ളടക്കത്തെ കുറിച്ച് ഇതുവരെ ഒന്നും പുറത്തുവിട്ടിട്ടില്ല. ഒക്ടോബര്‍ മുപ്പതിന് വൈകിട്ട് ഏഴരയ്ക്ക് ക്ഷണിക്കപ്പെട്ട സദസിലായിരിക്കും ലോഞ്ചിങ്. ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററും റേഡിയോ സുനോയുമാണ് ഖത്തറില്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് ഡോക്ടര്‍ മോഹന്‍ തോമസ്, ഒലീസ് സുനോ റേഡിയോ മേനാജിങ് ഡയറക്ടകര്‍മാരായ കൃഷ്ണകുമാര്‍, അമീര്‍ അലി, ഇവന്റ് ഓര്‍ഗനൈസര്‍മാരായ ജോണ്‍ തോമസ്, മിബു ജോസ് എന്നിവര്‍ പങ്കെടുത്തു

TAGS :

Next Story