Quantcast

'നമുക്ക് മുൻവിധികൾ ഒഴിവാക്കാം'; യൂത്ത് ഫോറം ഖത്തർ നടത്തിയ കാമ്പയിൻ സമാപിച്ചു

സൗഹൃദ സംഗമം, യൂത്ത് മീറ്റുകൾ, സാമൂഹ്യസേവനം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടത്.

MediaOne Logo
നമുക്ക് മുൻവിധികൾ ഒഴിവാക്കാം; യൂത്ത് ഫോറം ഖത്തർ നടത്തിയ കാമ്പയിൻ സമാപിച്ചു
X

ദോഹ: 'നമുക്ക് മുൻവിധികൾ ഒഴിവാക്കാം' എന്ന പ്രമേയത്തിൽ യൂത്ത് ഫോറം ഖത്തർ നടത്തിയ കാമ്പയിൻ സമാപിച്ചു, സമൂഹത്തിൽ വിദ്വേഷവും വെറുപ്പും വളർത്തുന്നവർക്കെതിരിൽ ജാഗ്രത പുലർത്തുവാനും പരസ്പര വിശ്വാസവും സഹകരണവും കാത്ത് സൂക്ഷിക്കാനും യുവാക്കൾ മുന്നോട്ട് വരണമെന്ന് സമാപന സംഗമം അഭിപ്രായപ്പെട്ടു.

സൗഹൃദ സംഗമം, യൂത്ത് മീറ്റുകൾ, സാമൂഹ്യസേവനം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടത്. യൂത്ത് ഫോറം പത്താം വാർഷികത്തിന്റെ ഭാഗമായായിരുന്നു കാമ്പയിൻ. സമാപന സംഗമം സിഐസി പ്രസിഡന്റ് ഖാസിം ടി.കെ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫോറം പ്രസിഡന്റ് എസ്.എസ് മുസ്തഫ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജലീൽ കാവിൽ, കോയ കൊണ്ടോട്ടി, അനീസ് മാള, സമീർ ഏറാമല (ഇൻകാസ്), മുഹമ്മദ് അലി, പ്രദോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഖത്തറിലെ 30ൽ അധികം ഇടങ്ങളിൽ വെർച്വൽ സംവിധാനത്തിലൂടെ പരിപാടി പ്രക്ഷേപണം ചെയ്തു. സമാപന സംഗമത്തിന് യൂത്ത് ഫോറം ജനറൽ സെക്രട്ടറി അബ്‌സൽ അബ്ദുട്ടി, ഹബീബ് റഹ്‌മാൻ, യൂത്ത് ഫോറം വൈസ് പ്രസിഡന്റ് അസ്‌ലം ഈരാറ്റുപേട്ട എന്നിവർ നേതൃത്വം നൽകി.

TAGS :

Next Story