ഖത്തറില്‍ റമദാന്‍ പുസ്തകോത്സവത്തിന് തുടക്കമായി
രാത്രി 8 മണി മുതല്‍ 12 മണിവരെ പുസ്തകോത്സവ വേദി സജീവമായിരിക്കും

ഖത്തര്‍ സാംസ്‌കാരിക മന്ത്രാലത്തിന്റെ റമദാന്‍ പുസ്തകോത്സവത്തിന് തുടക്കമായി. സൂഖ് വാഖിഫിലാണ് പുസ്തകോത്സവം നടക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഐപിഎച്ച് അടക്കം 9 രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്.
ഖത്തര്‍ മുന്‍ ഉപപ്രധാനമന്ത്രിയും നാഷണല്‍ ലൈബ്രറി പ്രസിഡന്റുമായ ശൈഖ് ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഖുവാരിയുടെ സാന്നിധ്യത്തില്‍ സാംസ്‌കാരിക മന്ത്രി ശൈഖ് അബ്ദുറഹ്‌മാന്‍ ബിന്‍ ഹമദ് അല്‍താനിയാണ് പുസ്‌കോത്സവം ഉദ്ഘാടനം ചെയ്തത്.
ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള ആദ്യ റമദാന്‍ പുസ്തകോത്സവമാണിത്. ഉദ്ഘാടന ശേഷം സാസ്‌കാരിക മന്ത്രി മുഴുവന്‍ സ്റ്റാളുകളും സന്ദര്‍ശിച്ചു.
9 രാജ്യങ്ങളില്‍ നിന്നുള്ള 35 പ്രസാധകരുടെ പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് ലഭിക്കും. ഇന്ത്യയില്‍ നിന്നും എപിഎച്ചിനാണ് സ്റ്റാളുള്ളത്. രാത്രി 8 മണി മുതല്‍ 12 മണിവരെ പുസ്തകോത്സവ വേദി സജീവമായിരിക്കും. ഏപ്രില്‍ 16 നാണ് പുസ്തകോത്സവം സമാപിക്കുന്നത്.
Adjust Story Font
16

