Quantcast

ഖത്തറിൽ വേനൽ ചൂട് കനക്കുന്നു

കൂടുതൽ വെള്ളം കുടിക്കുക, ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയ മുൻ കരുതലുകളെടുക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2022-06-27 19:26:02.0

Published:

27 Jun 2022 3:59 PM GMT

ഖത്തറിൽ വേനൽ ചൂട് കനക്കുന്നു
X

ദോഹ: ഖത്തറിൽ വേനൽ ചൂട് കനക്കുന്നു. 49 ഡിഗ്രി സെൽഷ്യസ് റെക്കോർഡ് താപനിലയാണ് ചിലയിടങ്ങിൽ രേഖപ്പെടുത്തിയത്. ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഖത്തറിന്റെ തെക്കേ അറ്റമായ സുദാന്തിലെയിലാണ് കഴിഞ്ഞ ദിവസം 49 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയത്.

തുറെയ്‌ന, മിസൈമീർ, മുകൈനിസ്, ഖത്തർ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങിൽ 48 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തി. കുറഞ്ഞ താപനില രാജ്യത്തിന്റെ പലഭാഗങ്ങളിലും 30 ഡിഗ്രി സെൽഷ്യസിന് അടുത്തും മുകളിലുമാണ്. ചൂട് കൂടി തുടങ്ങിയതോടെ ഉച്ച സമയത്ത് തൊഴിലാളികൾക്ക് ഖത്തറിൽ വിശ്രമം നിർബന്ധമാക്കിയിട്ടുണ്ട്. കൂടുതൽ വെള്ളം കുടിക്കുക, ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയ മുൻ കരുതലുകളെടുക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.


TAGS :

Next Story