Quantcast

ലോക സാമ്പത്തിക ശക്തികളുടെ മത്സരക്ഷമത; ഖത്തറിന് പതിനെട്ടാം സ്ഥാനം

തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവ്, വിവിധ മേഖലകള്‍ക്കുള്ള സര്‍ക്കാര്‍ സഹായം, സൈബര്‍ സെക്യൂരിറ്റി എന്നിവയിലെല്ലാം ഖത്തര്‍ ഒന്നമാതാണ്

MediaOne Logo

Web Desk

  • Published:

    17 Jun 2022 8:32 AM IST

ലോക സാമ്പത്തിക ശക്തികളുടെ മത്സരക്ഷമത; ഖത്തറിന് പതിനെട്ടാം സ്ഥാനം
X

ലോകത്തെ സാമ്പത്തിക ശക്തികളുടെ മത്സരക്ഷമത വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ പതിനെട്ടാം സ്ഥാനം കരസ്ഥമാക്കി ഖത്തര്‍. മികച്ച സമ്പദ്ഘടനയില്‍ ഖത്തറിന് പതിനൊന്നാം സ്ഥാനവും നേടാനായിട്ടുണ്ട്.

സ്വിറ്റസര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ വേള്‍ഡ് കോംപറ്റീറ്റീവ്‌നെസ് ഇയര്‍ബുക്കിലാണ് ഖത്തര്‍ ലോകത്തെ മറ്റു വന്‍ശക്തികള്‍ക്കൊപ്പം സ്ഥാനമുറപ്പിച്ചത്. സാമ്പത്തികം, വ്യവസായം, സുരക്ഷ, ബിസിനസ് കാര്യക്ഷമത, സര്‍ക്കാരിന്റെ കാര്യക്ഷമത തുടങ്ങിയ വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് മത്സരക്ഷമതാ റാങ്കിങ് തയ്യാറാക്കുന്നത്.

ലോകത്തെ മികച്ച 64 സാമ്പത്തിക ശക്തികളാണ് പട്ടികയിലുള്ളത്. സാമ്പത്തിക പ്രകടനത്തില്‍ ഒമ്പതാം സ്ഥാനത്തെത്താനും ഖത്തറിനായി. തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞതും, വിവിധ മേഖലകള്‍ക്കുള്ള സര്‍ക്കാര്‍ സഹായത്തിലും സൈബര്‍ സെക്യൂരിറ്റിയിലുമെല്ലാം ഖത്തര്‍ ഒന്നമാതാണ്.

TAGS :

Next Story