തിരക്കൊഴിയാതെ ഖത്തർ; ഈ വർഷവും നിരവധി അന്താരാഷ്ട്ര ഇവന്റുകൾ

ലോകകപ്പ് ഫുട്‌ബോളിന് പിന്നാലെ ഈ വർഷവും ഖത്തറിൽ നടക്കാനിരിക്കുന്നത് വർണാഭമായ പരിപാടികൾ. കായിക, വ്യാപാര, കലാ-സാംസ്‌കാരിക മേഖലകളിലായി അന്താരാഷ്ട്ര പ്രാധാന്യമുള്ള നിരവധി പരിപാടികൾക്ക് ഖത്തർ ആതിഥേയത്വം വഹിക്കും.
ലോകകപ്പ് ജ്വരം വിട്ടൊഴിയുന്നതിന് മുന്നേയാണ് അതിനിടയിലാണ് 2023 ലെ പരിപാടികളുടെ നീണ്ട ലിസ്റ്റുമായി ഖത്തർ കലണ്ടർ വന്നിരിക്കുന്നത്. ഹോർട്ടികൾച്ചർ എക്‌സ്‌പോയാണ് ഇതിൽ പ്രധാനപ്പെട്ട പരിപാടി. അൽബിദ പാർക്കിൽ ഒക്ടോബർ രണ്ടിനാണ് എക്‌സ്‌പോ തുടങ്ങുന്നത്. 2024 മാർച്ച് 28 വരെ എക്‌സ്‌പോ തുടരും. കായിക രംഗത്ത് ഏഷ്യാകപ്പ് ഫുട്‌ബോളാണ് എല്ലാവരും കാത്തിരിക്കുന്നത്. ടൂർണമെന്റിന്റെ ഫിക്‌സ്ചർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഫോർമുലവൺ കാർ റേസിങ്ങും ഖത്തർ ഗ്രാന്റ് പ്രീയുമൊക്കെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റുന്ന കായിക പോരാട്ടങ്ങളാണ്. ബലൂൺ ഫെസ്റ്റിവൽ, ജനീവ മോട്ടോർ ഷോ, ജ്വല്ലറി ആന്റ് വാച്ചസ് ഫെസ്റ്റിവൽ, തുടങ്ങിയവയ്ക്ക് പുറമെ ചെറുതും വലുതുമായ മുന്നൂറോളം പരിപാടികളാണ് ഖത്തറിൽ ഇനി വരാനിരിക്കുന്നത്.
Adjust Story Font
16

