യുഎഇ വിദേശകാര്യസഹമന്ത്രി ദോഹയിൽ; ഉഭയകക്ഷി നയതന്ത്ര ബന്ധം ശക്തമാക്കുന്നതിൽ ചർച്ച

ഉഭയകക്ഷി സഹകരണം, നയതന്ത്ര ബന്ധം, പൊതുതാല്‍പ്പര്യ വിഷയങ്ങള്‍ തുടങ്ങിയവ കൂടിക്കാഴ്ചയിൽ ചര്‍ച്ചയായി

MediaOne Logo

Web Desk

  • Updated:

    2021-10-19 17:16:59.0

Published:

19 Oct 2021 5:04 PM GMT

യുഎഇ വിദേശകാര്യസഹമന്ത്രി ദോഹയിൽ; ഉഭയകക്ഷി നയതന്ത്ര ബന്ധം ശക്തമാക്കുന്നതിൽ ചർച്ച
X

ഔദ്യോഗിക സന്ദര്‍ശനത്തിന്‍റെ ഭാഗമായി യുഎഇ വിദേശകാര്യസഹമന്ത്രി ദോഹയിലെത്തി. ഖത്തര്‍ വിദേശകാര്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉഭയകക്ഷി നയതന്ത്ര ബന്ധം ശക്തമാക്കുന്നത് ചര്‍ച്ചയായി. ഇന്ന് രാവിലെയാണ് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി ശൈഖ് ശക്ബൂത്ത് നഹ്യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്യാന്‍ ദോഹയിലെത്തിയത്. ഖത്തര്‍ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ഉഭയകക്ഷി സഹകരണം, നയതന്ത്ര ബന്ധം, പൊതുതാല്‍പ്പര്യ വിഷയങ്ങള്‍ തുടങ്ങിയവ കൂടിക്കാഴ്ചയിൽ ചര്‍ച്ചയായി. ഉപരോധം അവസാനിച്ച് നയതന്ത്ര ബന്ധം പുനസ്ഥാപിച്ചെങ്കിലും ഇരു രാജ്യങ്ങളിലെയും എംബസികള്‍ ഇതുവരെ പ്രവര്‍ത്തനക്ഷമമായിട്ടില്ല. ഈ സാഹചര്യത്തില്‍ യുഎഇ മന്ത്രിയുടെ സന്ദര്‍ശനത്തെ പ്രതീക്ഷകളോടെയാണ് ഉറ്റുനോക്കുന്നത്. ഒരു മാസം മുമ്പ് ഇറാഖില്‍ നടന്ന ബാഗ്ദാദ് സഹകരണ പങ്കാളിത്ത സമ്മേളനത്തില്‍ വെച്ച് ഖത്തര്‍ അമീറും യുഎഇ വൈസ് പ്രസിഡ‍ന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് തൊട്ടുമുമ്പായി യുഎഇ സുരക്ഷാ ഉപദേഷ്ടാവ് ഖത്തര്‍ സന്ദര്‍ശിക്കുകയും വിദേശകാര്യമന്ത്രിയുള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.

TAGS :

Next Story