Quantcast

മെയ് പകുതിവരെ ഖത്തറിൽ കാലാവസ്ഥാ മാറ്റം: കാലാവസ്ഥാ വിഭാഗം

പെട്ടെന്നുള്ള മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത

MediaOne Logo

Web Desk

  • Published:

    19 March 2025 10:24 PM IST

Weather change in Qatar until mid-May: Meteorological Department
X

ദോഹ: ഖത്തറിൽ മെയ് പകുതിവരെ കാലാവസ്ഥയിൽ പൊടുന്നനെയുള്ള മാറ്റങ്ങളുണ്ടാകുമെന്ന് കാലാവസ്ഥാ വിഭാഗം. പെട്ടെന്നുള്ള മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

രാജ്യത്ത് അൽ സറായ സീസണിന് തുടക്കമായതോടെയാണ് കാലാവസ്ഥയിൽ പൊടുന്നനെയുള്ള മാറ്റങ്ങളുണ്ടാകുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചത്. മെയ് പകുതി വരെ കാലാവസ്ഥയിലെ ഈ നാടകീയത തുടരും. പെട്ടെന്നുള്ള ശക്തമായ മഴ, ഇടിമിന്നൽ,പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്. ഔട്ട്‌ഡോർ പരിപാടികൾ നടത്താൻ ഉദ്ദേശിക്കുന്നവർ അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള പദ്ധതിയും തയ്യാറാക്കണം. ഇടിമിന്നലിനെയും കാറ്റിനെയും നേരിടാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വിഭാഗം പൊതുജനങ്ങളോട് നിർദേശിച്ചു.

TAGS :

Next Story