Quantcast

അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ച് ഖത്തറിലെ ഇന്ത്യന്‍ നഴ്സുമാരുടെ കൂട്ടായ്മയായ യൂനീഖ്

ഇന്ത്യൻ എംബസി ചാർജ് ഡി അഫേഴ്സ് ശ്രീമതി അഞ്ചലീന പ്രേമലതയും ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആക്ടിങ് ചീഫ് നഴ്സിംഗ് ഓഫീസർ മറിയം നൂഹ് മുതാവയും ചേർന്ന് പരിപാടി ഉത്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Updated:

    2023-05-13 18:15:49.0

Published:

13 May 2023 11:43 PM IST

അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ച് ഖത്തറിലെ ഇന്ത്യന്‍ നഴ്സുമാരുടെ കൂട്ടായ്മയായ യൂനീഖ്
X

ഖത്തര്‍: അന്താരാഷ്ട്ര നഴ്സസ് ദിനം പ്രൌഢമായി ആഘോഷിച്ച് ഖത്തറിലെ ഇന്ത്യന്‍ നഴ്സുമാരുടെ കൂട്ടായ്മയായ യൂനീഖ്. ഇന്ത്യൻ എംബസി ചാർജ് ഡി അഫേഴ്സ് ശ്രീമതി അഞ്ചലീന പ്രേമലതയും ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആക്ടിങ് ചീഫ് നഴ്സിംഗ് ഓഫീസർ മറിയം നൂഹ് മുതാവയും ചേർന്ന് പരിപാടി ഉത്ഘാടനം ചെയ്തു. വര്‍ണാഭമായ പരിപാടികളോടെയാണ് യൂനീഖ് അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചത്. ഖത്തര്‍

ആരോഗ്യ മന്ത്രാലയത്തിലെയും ഹമദ് മെഡിക്കല്‍ ‌കോര്‍പ്പറേഷനിലെയും പ്രതിനിധികള്‍ പരിപാടിക്കെത്തിയിരുന്നു. ഇന്ത്യന്‍ എംബസി അപെക്സ് ബോഡി പ്രസിഡന്റുമാരെ ചടങ്ങില്‍ ആദരിച്ചു. ഇന്ത്യൻ നഴ്സുമാരുടെ വിവിധ മേഖലകളിലെ സേവനങ്ങൾ മുൻനിർത്തിയുള്ള അവാർഡുകൾ ചടങ്ങിൽ സമ്മാനിച്ചു.

ഖത്തറിലെ സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നുള്ള ഇന്ത്യൻ നഴ്സുമാരും കുട്ടികളും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികളും, ഖത്തറിലെ പ്രശസ്ത ഗായകർ ചേർന്ന് അവതരിപ്പിച്ച സംഗീത നിശയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.യൂണീഖ് പ്രസിഡന്റ്‌ മിനി സിബി അധ്യക്ഷത വഹിച്ചു, സെക്രട്ടറി സാബിദ് പാമ്പാടി നന്ദി പറഞ്ഞു

TAGS :

Next Story