Quantcast

സൗദിയിൽ അഡ്മിനിസ്‌ട്രേറ്റീവ് മേഖലയിൽ നൂറു ശതമാനം സ്വദേശിവൽക്കരണം; 69 തസ്തികകളിൽ ഇനി പ്രവാസികൾക്ക് വിലക്ക്

നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചില തസ്തികകൾക്ക് ആറു മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    6 April 2026 6:47 PM IST

സൗദിയിൽ അഡ്മിനിസ്‌ട്രേറ്റീവ് മേഖലയിൽ നൂറു ശതമാനം സ്വദേശിവൽക്കരണം; 69 തസ്തികകളിൽ ഇനി പ്രവാസികൾക്ക് വിലക്ക്
X

സൗദിയിലെ സ്വകാര്യ മേഖലയിൽ അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് വിഭാഗത്തിലെ 69 തസ്തികകളിൽ കൂടി നൂറ് ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കുന്നു. 2026 ഏപ്രിൽ 5 മുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. രാജ്യത്തെ സ്വദേശി യുവാക്കൾക്കും യുവതികൾക്കും കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയത്തിന്റെ ഈ നീക്കം. ഡാറ്റാ എൻട്രി, സെക്രെട്ടേറിയൽ ജോലികൾ, ട്രാൻസ്ലേഷൻ തുടങ്ങി ഭരണനിർവഹണവുമായി ബന്ധപ്പെട്ട വിവിധ മേഖലകളെയാണ് ഈ തീരുമാനം പ്രധാനമായും ബാധിക്കുക.

സൗദി സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഒക്യുപ്പേഷൻസ് അംഗീകരിച്ചിട്ടുള്ള കൃത്യമായ നിർവചനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തസ്തികകൾ നിശ്ചയിച്ചിരിക്കുന്നത്. എച്ച്.ആർ മാനേജർ, സൈബർ സെക്യൂരിറ്റി മാനേജർ, ലേബർ ഇൻവെസ്റ്റിഗേറ്റർ, പ്രോട്ടോക്കോൾ മാനേജർ തുടങ്ങിയ ഉയർന്ന തസ്തികകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ പബ്ലിക് റിലേഷൻസ് എക്‌സ്‌പെർട്ട്, കോൺഫറൻസ് ആൻഡ് ഇവന്റ് പ്ലാനിംഗ് സ്‌പെഷ്യലിസ്റ്റ് തുടങ്ങിയ പ്രൊഫഷണൽ ജോലികളും ഇനി സ്വദേശികൾക്കായി മാത്രം പരിമിതപ്പെടുത്തും. ഒന്നു മുതൽ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്.

നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചില തസ്തികകൾക്ക് ആറു മാസത്തെ സാവകാശം മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. റിസപ്ഷനിസ്റ്റ്, ഇൻവെന്ററി കൺട്രോൾ ക്ലർക്ക്, ഷിപ്പിംഗ് ക്ലർക്ക്, ഗവൺമെന്റ് റിലേഷൻസ് ക്ലർക്ക്, റിക്രൂട്ട്മെന്റ് സ്‌പെഷ്യലിസ്റ്റ് തുടങ്ങിയ തസ്തികകളിൽ നിലവിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ മാറ്റത്തിനോ പുതിയ ക്രമീകരണങ്ങൾക്കോ ഈ സമയം പ്രയോജനപ്പെടുത്താം. എന്നാൽ സെക്യൂരിറ്റി ഗാർഡ്, സ്റ്റോർ കീപ്പർ, ഡാറ്റാ എൻട്രി ക്ലർക്ക്, എക്‌സിക്യൂട്ടീവ് സെക്രട്ടറി തുടങ്ങിയ തസ്തികകൾക്ക് ഉത്തരവ് ഇറങ്ങിയ തീയതി മുതൽ തന്നെ നിയമം ബാധകമായി തുടങ്ങിയിട്ടുണ്ട്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് കടുത്ത പിഴയും ശിക്ഷാ നടപടികളും നേരിടേണ്ടി വരും.

ഗ്രേസ് പീരിയഡ് ഇല്ലാതെ ഉടൻ പ്രാബല്യത്തിൽ വരുന്ന തൊഴിൽവിഭാഗങ്ങൾ:

ട്രാൻസ്ലേറ്റർ, ബോഡിഗാർഡ്, സെക്യൂരിറ്റി ഗാർഡ്, എച്ച്ആർ ക്ലർക്ക്, കോപ്പിയിസ്റ്റ്, സ്റ്റോർകീപ്പർ, പേഷ്യന്റ് റെസപ്ഷനിസ്റ്റ്, കംപ്ലൈന്റ് ക്ലർക്ക്, ഹോട്ടൽ റെസപ്ഷനിസ്റ്റ്, ഡാറ്റ എൻട്രി ക്ലർക്ക്, സ്റ്റെനോഗ്രാഫർ, സെക്രട്ടറി, എക്‌സിക്യൂട്ടീവ് സെക്രട്ടറി, കസ്റ്റംസ് ക്ലിയറൻസ് ഏജന്റ്, ലിംഗ്വിസ്റ്റിക് സ്‌പെഷ്യലിസ്റ്റ്, ഇൻറർപ്രിറ്റർ, ക്യാഷിയർ, ലേബർ അഫയേഴ്‌സ് മാനേജർ, എംപ്ലോയി റിലേഷൻസ് മാനേജർ.

ആറ് മാസത്തെ ഗ്രേസ് പീരിയഡ് ഉള്ള വിഭാഗങ്ങൾ:

സൈൻ ലാംഗ്വേജ് ഇൻറർപ്രിറ്റർ, സെക്യൂരിറ്റി ക്യാമറ മോണിറ്റർ, ഇൻവെന്ററി കണ്ട്രോൾ ക്ലർക്ക്, ഷിപ്പിംഗ് ക്ലർക്ക്, റെസപ്ഷനിസ്റ്റ്, ഇൻഫർമേഷൻ ക്ലർക്ക്, ടൈപ്പിസ്റ്റ്, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, റെക്കോർഡ്‌സ് ക്ലർക്ക്, ഗവൺമെന്റ് റിലേഷൻസ് ക്ലർക്ക്, കസ്റ്റംസ് ഏജന്റ്, ഫ്രൈറ്റ് ഏജന്റ്, പ്രൂഫ് റീഡർ, പി.ആർ എക്‌സ്‌പേർട്ട്, പി.ആർ കൺസൾട്ടന്റ്, പ്രോട്ടോക്കോൾ സ്‌പെഷ്യലിസ്റ്റ്, കോൺഫറൻസ് ആൻഡ് ഇവന്റ്‌സ് പ്ലാനിംഗ് സ്‌പെഷ്യലിസ്റ്റ്, പബ്ലിക് അവയർനസ് സ്‌പെഷ്യലിസ്റ്റ്, ഇന്റേണൽ കമ്മ്യൂണിക്കേഷൻസ് സ്‌പെഷ്യലിസ്റ്റ്, പി.ആർ സ്‌പെഷ്യലിസ്റ്റ്, എച്ച്ആർ എക്‌സ്‌പേർട്ട്, എച്ച്ആർ കൺസൾട്ടന്റ്, റിക്രൂട്ട്‌മെന്റ് സ്‌പെഷ്യലിസ്റ്റ്, എച്ച്ആർ മോണിറ്ററിംഗ് സ്‌പെഷ്യലിസ്റ്റ്, വർക്ക്ഫോഴ്‌സ് പ്ലാനിംഗ് സ്‌പെഷ്യലിസ്റ്റ്, ലേബർ കമ്മിറ്റി മെമ്പർ, ലേബർ ഇൻവെസ്റ്റിഗേറ്റർ, കരിയർ ഗൈഡൻസ് സ്‌പെഷ്യലിസ്റ്റ്, കമ്പൻസേഷൻ സ്‌പെഷ്യലിസ്റ്റ്, ജോബ് ആൻഡ് ഒക്ക്യുപേഷണൽ ക്ലാസിഫിക്കേഷൻ സ്‌പെഷ്യലിസ്റ്റ്, എച്ച്ആർ ഓപ്പറേഷൻസ് സ്‌പെഷ്യലിസ്റ്റ്, എംപ്ലോയി റിലേഷൻസ് സ്‌പെഷ്യലിസ്റ്റ്, പ്രോട്ടോക്കോൾ മാനേജർ, ഫണ്ട് റൈസിംഗ് മാനേജർ, പബ്ലിക് റിലേഷൻസ് മാനേജർ, സൈബർ സെക്യൂരിറ്റി എച്ച്ആർ മാനേജർ, അഡ്മിനിസ്‌ട്രേറ്റീവ് ഇൻവെസ്റ്റിഗേഷൻ മാനേജർ, അഡ്മിനിസ്‌ട്രേറ്റീവ് ഓർഗനൈസേഷൻ മാനേജർ, കോർപ്പറേറ്റ് ഡെവലപ്‌മെന്റ് മാനേജർ, സിവിൽ സർവീസ് ഓഫീസ് മാനേജർ, ലേബർ ഓഫീസ് മാനേജർ, റിക്രൂട്ട്‌മെന്റ് ഏജൻസി മാനേജർ, എച്ച്ആർ ഡെവലപ്‌മെന്റ് മാനേജർ, ടാലന്റ് മാനേജർ, കമ്പൻസേഷൻ മാനേജർ, റിക്രൂട്ട്‌മെന്റ് മാനേജർ, ഒക്ക്യുപേഷണൽ ക്ലാസിഫിക്കേഷൻ മാനേജർ, വർക്ക്ഫോഴ്‌സ് പ്ലാനിംഗ് മാനേജർ, എച്ച്ആർ ഓപ്പറേഷൻസ് മാനേജർ.

TAGS :

Next Story