Quantcast

വ്യാജ ഇഖാമയും ഹജ്ജ് പെർമിറ്റും; മക്കയിൽ 18 പ്രവാസികൾ പിടിയിൽ

അറസ്റ്റിലായവരിൽ അഫ്ഗാനിസ്താൻ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണ്

MediaOne Logo

Web Desk

  • Published:

    9 May 2026 5:37 PM IST

18 expatriates arrested in Mecca for fake Iqama and Hajj permits
X

റിയാദ്: ഇഖാമകളും, നുസുക് കാർഡുകളും, ഹജ്ജ് ബ്രേസ്‌ലെറ്റുകളും വ്യാജമായി നിർമിച്ച സംഭവത്തിൽ 18 പ്രവാസികളെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. ഹജ്ജ് സീസണുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള കർശന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. അറസ്റ്റിലായവരിൽ അഫ്ഗാനിസ്താൻ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണുള്ളതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. തുടർ നടപടികൾക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഹജ്ജ് സംബന്ധമായ നിയമങ്ങളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് പൊതുസുരക്ഷാ വിഭാഗം ആവശ്യപ്പെട്ടു.

TAGS :

Next Story