Quantcast

ഐസിഎം പ്രോഗ്രാം തകരാർ; സൗദിയിൽ 2,239 'ഹോണ്ട - അക്കോർഡ് ഹൈബ്രിഡ്' കാറുകൾ തിരിച്ചുവിളിച്ചു

2023 - 2025 മോഡലാണ് സൗദി വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചത്

MediaOne Logo

Web Desk

  • Published:

    25 Dec 2025 9:13 PM IST

2,239 Honda Accord Hybrid cars recalled in Saudi Arabia due to ICM program fault
X

റിയാദ്: 2,239 'ഹോണ്ട - അക്കോർഡ് ഹൈബ്രിഡ്' കാറുകൾ തിരിച്ചുവിളിച്ച് സൗദി വാണിജ്യ മന്ത്രാലയം. 2023 - 2025 മോഡലാണ് തിരിച്ചുവിളിച്ചത്. ഇന്റഗ്രേറ്റഡ് കൺട്രോൾ മൊഡ്യൂളിന്റെ (ഐസിഎം) പ്രോഗ്രാമിങ്ങിലെ തകരാർ മൂലമാണ് തിരിച്ചുവിളിച്ചത്. ഇത് വാഹനമോടിക്കുമ്പോൾ പെട്ടെന്ന് പവർ നഷ്ടപ്പെടാനും അതുവഴി അപകടമോ പരിക്കോ ഉണ്ടാകാനും സാധ്യത സൃഷ്ടിക്കുന്നതിനാലാണ് നടപടി.

TAGS :

Next Story