Quantcast

കിങ് അബ്ദുൽ അസീസ് റിസർവിൽ 35 വന്യജീവികളെ തുറന്നുവിട്ടു

വിട്ടയച്ചത് 20 ഹൗബറ ബസ്റ്റാർഡുകൾ, 5 അറേബ്യൻ ഓറിക്‌സുകൾ, 10 അറേബ്യൻ ഗസലുകൾ

MediaOne Logo

Web Desk

  • Published:

    2 Feb 2026 3:58 PM IST

35 wild animals released into King Abdulaziz Reserve
X

റിയാദ്: സൗദിയിലെ കിങ് അബ്ദുൽ അസീസ് റോയൽ റിസർവിലേക്ക് 35 വന്യജീവികളെ തുറന്നുവിട്ടു. 20 ഹൗബറ ബസ്റ്റാർഡുകൾ, 5 അറേബ്യൻ ഓറിക്‌സുകൾ, 10 അറേബ്യൻ ഗസലുകൾ എന്നീ ജീവിവർ​ഗങ്ങളെയാണ് വിട്ടയച്ചത്. കിങ് അബ്ദുൽ അസീസ് റോയൽ റിസർവ് ഡെവലപ്മെന്റ് അതോറിറ്റിയുമായി സഹകരിച്ച് നാഷണൽ സെന്റർ ഫോർ വൈൽഡ്ലൈഫ് (NCW) ആണ് ഇത് നടപ്പാക്കുന്നത്.

റിസർവ് ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയർമാന്റെ ഉപദേഷ്ടാവായ പ്രിൻസ് മുതൈബ് ബിൻ ഫഹദിന്റെ സാന്നിധ്യത്തിലായിരുന്നു പരിപാടി. വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ സംരക്ഷിക്കുന്നതിനായി അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളിൽ കഴിയാനാണ് റിസർവിൽ തുറന്നുവിടുന്നത്.

TAGS :

Next Story