സൗദി ബോക്‌സ് ഓഫീസിൽ പെരുന്നാൾ പൂരം; ഒരൊറ്റ ആഴ്ചയിൽ സ്വന്തമാക്കിയത് 3.8 കോടി റിയാലിന്റെ വരുമാനം
മെയ് നാലാം വാരം വിറ്റഴിഞ്ഞത് 7,44,000-ത്തിലധികം ടിക്കറ്റുകൾ

റിയാദ്: സൗദി അറേബ്യയിലെ സിനിമാ തിയേറ്ററുകളിൽ റെക്കോർഡ് കളക്ഷൻ. മെയ് മാസത്തിലെ നാലാമത്തെ ആഴ്ചയിൽ മാത്രം സൗദി ബോക്‌സ് ഓഫീസ് വഴി ഏകദേശം 3.8 കോടിയിലധികം റിയാലിന്റെ വരുമാനമാണ് രാജ്യം കൊയ്തത്. വിവിധ തിയേറ്ററുകളിലായി പ്രദർശിപ്പിച്ച 59 സിനിമകളിൽ നിന്നാണ് ഈ വൻ നേട്ടം. ഈ വാരത്തിൽ മാത്രം 7,44,000-ത്തിലധികം ടിക്കറ്റുകളാണ് സൗദിയിലുടനീളം വിറ്റഴിഞ്ഞത്. ബലിപെരുന്നാൾ കാലയളവിനോടനുബന്ധിച്ച് തിയേറ്ററുകളിലേക്ക് എത്തുന്ന സിനിമാ പ്രേമികളുടെ എണ്ണത്തിൽ ഉണ്ടായ വൻ വർധനവാണ് വരുമാനത്തിലും ടിക്കറ്റ് വിൽപനയിലും പ്രതിഫലിച്ചതെന്ന് ബോക്‌സ് ഓഫീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
മെയ് മാസത്തിലെ രണ്ടാം വാരത്തിൽ 50 സിനിമകളുടെ പ്രദർശനത്തിലൂടെ 4,17,000 ടിക്കറ്റുകൾ മാത്രമാണ് വിറ്റഴിഞ്ഞിരുന്നത്. അന്ന് 2.21 കോടി റിയാലായിരുന്നു ബോക്‌സ് ഓഫീസ് വരുമാനം. എന്നാൽ പെരുന്നാൾ സീസൺ എത്തിയതോടെ വരുമാനത്തിൽ ഏകദേശം 1.6 കോടി റിയാലിന്റെ വൻ വർധനവാണ് രേഖപ്പെടുത്തിയത്. സൗദിയിൽ സിനിമാ വ്യവസായത്തിന് ലഭിക്കുന്ന വൻ സ്വീകാര്യതയും വിനോദ മേഖലയിലെ ജനങ്ങളുടെ താല്പര്യവും അടിവരയിടുന്നതാണ് പുതിയ കളക്ഷൻ റിപ്പോർട്ടുകൾ.
Adjust Story Font
16

