Quantcast

16 ദിവസം 40,000 സന്ദർശകർ; ജിസാൻ ഹണി എക്സിബിഷനിൽ സന്ദർശകരുടെ ഒഴുക്ക്

ജിസാൻ ഫെസ്റ്റിവലിന്റെ ഭാ​ഗമായാണ് ഹണി എക്സിബിഷൻ നടത്തിയത്

MediaOne Logo

Web Desk

  • Published:

    13 Feb 2026 8:28 PM IST

40,000 visitors in 16 days; Inflow of visitors at Jizan Honey Exhibition
X

റിയാദ്: സൗദിയിലെ ജിസാൻ ഫെസ്റ്റിവലിന്റെ ഭാ​ഗമായി നടക്കുന്ന ഹണി എക്സിബിഷനിൽ 16 ദിവസത്തിനിടെ എത്തിയത് 40,000 സന്ദർശകർ. മേഖലയിലെ പ്രധാന വിനോദസഞ്ചാര പരിപാടികളിലൊന്നായ ജിസാൻ ഫെസ്റ്റിവലിന്റെ ഭാ​ഗമായാണ് ഹണി എക്സിബിഷൻ നടത്തിയത്.

തേൻ ഉൽപ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും അൽ ഐദാബിയിലെ പ്രകൃതിഭംഗിയും ടൂറിസം സാധ്യതകളും ലോകത്തിന് മുന്നിൽ എത്തിക്കാനും മേലയിലൂടെ സാധിച്ചുവെന്നും ജിസാൻ തേനീച്ച കർഷക സംഘം വൈസ് പ്രസിഡന്റും എക്സിബിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ സുലൈമാൻ അൽ ഗസ്വാനി പറഞ്ഞു.

പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന വ്യത്യസ്തതരത്തിലുള്ള 15 ലധികം തേൻ എക്സിബിഷനിൽ ലഭ്യമാണ്. തേൻ ആസ്വദിക്കാനും വാങ്ങാനും എക്സിബിഷനിൽ അവസരമുണ്ട്. പ്രദർശനത്തിന് പുറമെ സാംസ്കാരിക പരിപാടികൾ, വിനോദ പരിപാടികൾ, കുട്ടികൾക്കായുള്ള തിയേറ്റർ, കർഷകർക്കായുള്ള പ്രത്യേക പരിശീലന പരിപാടികൾ എന്നിവയും മേളയുടെ ഭാഗമായി നടന്നു.

TAGS :

Next Story