Quantcast

ചീസ് ടിന്നുകളിൽ ഒളിപ്പിച്ച് സൗദിയിലേക്ക് കടത്താൻ ശ്രമിച്ച 47,000 ലഹരി ഗുളികകൾ പിടികൂടി

അൽ ഹദീത അതിർത്തിയിൽ വെച്ചാണ് കസ്റ്റംസ് വൻ ലഹരിവേട്ട നടത്തിയത്

MediaOne Logo

Web Desk

  • Published:

    12 Jun 2026 6:28 PM IST

ചീസ് ടിന്നുകളിൽ ഒളിപ്പിച്ച് സൗദിയിലേക്ക് കടത്താൻ ശ്രമിച്ച 47,000 ലഹരി ഗുളികകൾ പിടികൂടി
X

സൗദിയിലേക്ക് ചീസ് ടിന്നുകൾക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 47,000 ആംഫെറ്റാമൈൻ ലഹരിഗുളികകൾ സകാത്, ടാക്‌സ്, കസ്റ്റംസ് അതോറിറ്റി വിജയകരമായി പിടികൂടി. അൽ ഹദീത അതിർത്തിയലൂടെ രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച ട്രക്കിലാണ് കസ്റ്റംസ് വിഭാഗം ഈ വൻ ലഹരിവേട്ട നടത്തിയത്. കസ്റ്റംസ് പരിശോധനയ്ക്കിടയിലാണ് ചീസ് അടങ്ങിയ ലോഹ ടിന്നുകൾക്കുള്ളിൽ അതീവ രഹസ്യമായി സൂക്ഷിച്ച നിലയിൽ ഈ മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയത്. ലഹരിമരുന്ന് പിടിച്ചെടുത്തതിന് പിന്നാലെ, ഈ നിയമവിരുദ്ധ ചരക്ക് കൈപ്പറ്റാൻ കാത്തിരുന്ന പ്രതിയെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ സൗദിയിൽ നിന്ന് തന്നെ അറസ്റ്റ് ചെയ്തതായി അതോറിറ്റി വക്താവ് ഹമൂദ് അൽ ഹർബി സ്ഥിരീകരിച്ചു.

രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഇത്തരം മയക്കുമരുന്നുകളുടെ വരവ് തടയുന്നതിനും കസ്റ്റംസ് പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. കള്ളക്കടത്ത് തടയുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും ജനങ്ങളുടെ സുരക്ഷയെയും സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ അത് 1910 എന്ന പ്രത്യേക സെക്യൂരിറ്റി ഹോട്ട്ലൈൻ നമ്പറിലോ, ഇമെയിൽ (1910@zatca.gov.sa) വഴിയോ, അല്ലെങ്കിൽ അന്താരാഷ്ട്ര നമ്പറായ 009661910 വഴിയോ അധികൃതരെ അറിയിക്കണമെന്ന് അഭ്യർത്ഥിച്ചു. ഇത്തരം വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും, വിവരം കൃത്യമാണെന്ന് തെളിഞ്ഞാൽ അവർക്ക് സാമ്പത്തിക പ്രതിഫലം നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

TAGS :

Next Story